Posted On
date_range Updated On
date_range പൗരത്വരേഖ ചോദിക്കുന്നവർക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് പോലും കാണിക്കാനാവില്ല - യെച്ചൂരി
ന്യൂഡൽഹി: ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കാനുള്ള രേഖകൾ ജനങ്ങളോട് ചോദിക്കുന്ന ബി.ജെ.പി സർക്കാറിന് പ്രധാനമന ്ത്രിയുടെ ഡിഗ്രി സർട്ടിഫിക്കറ്റുപോലും കാണിക്കാനാവില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഒട്ടും സുതാര്യമല്ലാത്ത ഒരു സർക്കാറിന് എങ്ങനെയാണ് ജനങ്ങളോട് പൗരത്വ യോഗ്യത തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെടാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.
വിവരാവകാശ നിയമം ഇല്ലാതാക്കിയ, ഇലക്ട്രൽ ബോണ്ടുകൾ കൊണ്ടുവന്ന, ഒട്ടും സുതാര്യമല്ലാത്ത, പ്രധാനമന്ത്രിയുടേയും മന്ത്രിമാരുടെയും ഡിഗ്രി സർട്ടിഫിക്കറ്റ് പോലും കാണിക്കാനാവാത്ത ഒരു സർക്കാർ ഇപ്പോൾ പൗരത്വ യോഗ്യത തെളിയിക്കാനാണ് ആവശ്യപ്പെടുന്നത് -യെച്ചൂരി ട്വിറ്ററിൽ കുറിച്ചു.
പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും നടപ്പാക്കാൻ അനുവദിക്കില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.