സിക്കിം മിന്നൽ പ്രളയം: മരിച്ച എട്ട് സൈനികരുടെ വിവരങ്ങൾ പുറത്ത്

ഗാങ്ടോക്: സിക്കിമിൽ മഞ്ഞുതടാക വിസ്ഫോടനത്തെ തുടർന്ന് ടീസ്റ്റ നദിയിലുണ്ടായ മിന്നൽപ്രളയത്തിൽപ്പെട്ട് മരിച്ച എട്ട് സൈനികരുടെ വിവരങ്ങൾ പുറത്ത്. സേനയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് സൈനികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. 

ഹവിൽദാർ സരോജ് കുമാർ ദാസ്, ലാൻസ് നായിക് എൻ.ജി പ്രസാദ്, ഹവിൽദാർ സജ്ജൻ സിങ് ഖിചാർ, നായികുമാരായ ഭവാനി സിങ് ചൗഹാൻ, ബിമൽ ഒറോൺ, ശിപായിമാരായ ശിവ്കേശ് ഗുർജാർ, ഗോപാൽ മാദി, കിമന്‍റെഷു എന്നിവരാണ് മരിച്ച സൈനികർ.


സി​ക്കിം പ്ര​ള​യം: മ​ര​ണം 30

ഗാ​ങ്ടോ​ക്/​ജ​ൽ​പാ​യ്ഗു​ഡി: മ​ഞ്ഞു​ത​ടാ​ക വി​സ്ഫോ​ട​ന​ത്തെ​തു​ട​ർ​ന്ന് സി​ക്കി​മി​ലു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ മ​ര​ണം 30 ആ​യി. ഇ​വ​രി​ൽ ഒ​മ്പ​തു​പേ​ർ സൈ​നി​ക​രാ​ണ്. അ​തേ​സ​മ​യം, മൂ​ന്നു​ദി​വ​സ​മാ​യി കാ​ണാ​താ​യ 62 പേ​രെ ജീ​വ​നോ​ടെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞു. ഇ​തോ​ടെ കാ​ണാ​താ​യ​വ​രു​ടെ എ​ണ്ണം 81ലേ​ക്ക് എ​ത്തി​യ​താ​യി സി​ക്കിം സ്റ്റേ​റ്റ് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്റ് അ​തോ​റി​റ്റി അ​റി​യി​ച്ചു. മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ട്ട കേ​ന്ദ്ര​സം​ഘം ഞാ​യ​റാ​ഴ്ച പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​ജ​യ്കു​മാ​ർ മി​ശ്ര പ​റ​ഞ്ഞു.

സി​ക്കി​മി​ലെ ബ​ർ​ദാ​ങ്ങി​ൽ 23 സൈ​നി​ക​രെ​യാ​ണ് കാ​ണാ​താ​യ​ത്. ബാ​ക്കി സൈ​നി​ക​ർ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ സി​ക്കി​മി​ലും ടീ​സ്റ്റ ന​ദി ഒ​ഴു​കു​ന്ന പ​ശ്ചി​മ ബം​ഗാ​ളി​ന്റെ വ​ട​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ലും തു​ട​രു​ക​യാ​ണെ​ന്ന് സി​ക്കിം മു​ഖ്യ​മ​ന്ത്രി പ്രേം​സി​ങ് ത​മാ​ങ് പ​റ​ഞ്ഞു.

ഇ​തു​വ​രെ 2,413 പേ​രെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. 6,875 പേ​ർ 22 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ 26 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. മം​ഗാ​ൻ, ഗാ​ങ്ടോ​ക്, പാ​ക്യോ​ങ്, നാം​ചി ജി​ല്ല​ക​ളി​ലാ​യി 25,065 പേ​രാ​ണ് പ്ര​ള​യ​ക്കെ​ടു​തി​ക്കി​ര​യാ​യ​ത്. ആ​കെ 141 പേ​രെ കാ​ണാ​താ​യി. ഇ​വ​ർ​ക്കു​വേ​ണ്ടി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ഒ​റ്റ​പ്പെ​ട്ടു​പോ​യ​വ​രെ ര​ക്ഷി​ക്കാ​നും അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കാ​നു​മാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ല​ക​ൾ ത​മ്മി​ലു​ള്ള റോ​ഡ് ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. വ​ട​ക്ക​ൻ സി​ക്കി​മി​ൽ ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Sikkim flash flood: Details of eight soldiers who died are out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.