ന്യൂഡൽഹി: കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ അമ്മ ചരൺ കൗർ ഐ.വി.എഫ് ചികിത്സ വഴി ഗർഭിണിയായതു സംബന്ധിച്ച് പഞ്ചാബ് സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞാഴ്ചയാണ് സിദ്ധുവിന്റെ മാതാപിതാക്കളായ ബൽകൗർ സിങ്ങിനും 58കാരിയായ ചരൺ കൗറിനും രണ്ടാമത്തെ മകൻ പിറന്നത്. മകന്റെ ഫോട്ടോയടക്കമുള്ള ചിത്രവും ബൽകൗർ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചിരുന്നു.
ചരൺ കൗർ ഐ.വി.എഫ് വഴി ഗർഭിണിയായു സംബന്ധിച്ച റിപ്പോർട്ടുകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര കുടുംബാരോഗ്യ ക്ഷേമ മന്ത്രാലയം പഞ്ചാബ് സർക്കാരിന് നോട്ടീസ് അയച്ചത്. ഐ.വി.എഫ് വഴി കുഞ്ഞുങ്ങളുണ്ടാകുന്നതിന് കേന്ദ്രസർക്കാർ അമ്മമാർക്ക് പ്രത്യേക പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. സംഭവത്തിൽ സംസ്ഥാന സർക്കാർവിശദമായ അന്വേഷണം നടത്തണി റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു. 2021ലെ അസിസ്റ്റഡ് റീപ്രൊഡക്‌റ്റീവ് ടെക്‌നോളജി (റെഗുലേഷൻ) നിയമത്തിലെ സെക്ഷൻ 21(ജി)(ഐ) പ്രകാരം, വനങ്ങൾക്ക് കീഴിലുള്ള ഒരു സ്ത്രീക്ക് ഐ.വി.എഫ് വഴി ഗർഭം ധരിക്കാനുള്ള പ്രായപരിധി 21 വയസിനും 50 നുമിടയിലാണെന്നും നോട്ടീസിൽ പറയുന്നുണ്ട്.
ബതീന്ദയിലെ ജിൻഡാൽ ആശുപത്രിയിൽ വെച്ചാണ് ഇരുവർക്കും കുഞ്ഞു ജനിച്ചത്. സിദ്ധുവിന്റെ ആരാധകരായ രാഷ്ട്രീയ നേതാക്കൾ കുഞ്ഞുപിറന്നതിൽ ദമ്പതികളെ അനുമോദിച്ചിരുന്നു. സംസ്ഥാനത്ത് വി.ഐ.പികൾക്ക് ഏർപ്പെടുത്തിയ സുരക്ഷ ഭഗവന്ത് മാൻ സർക്കാർ എടുത്തുകളഞ്ഞതിന് പിന്നാലെയാണ് സിദ്ധു വെടിയേറ്റ് മരിച്ചത്. 2022 മെയ് 29 ന് മാൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിൽ വെച്ച് കാറിലെത്തിയ അക്രമികൾ സിദ്ധുവിനു നേരെ വെടിവക്കുകയായിരുന്നു. ഗുണ്ടാനേതാവ് ലോറൻസ് ബിഷ്നോയി അടക്കം 31 പേരായിരുന്നു പ്രതിസ്ഥാനത്തുണ്ടായിരുന്നത്. അതിൽ 25 പേരെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.