സിദ്ധു മൂസെവാലയുടെ രണ്ട് കൊലയാളികളും പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ന്യൂഡൽഹി: സിദ്ധു മൂസെവാലയുടെ രണ്ട് കൊലയാളികളും പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വെടിവെപ്പിൽ മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. ജാഗ്രൂപ് സിങ് രൂപ, മൻപ്രീത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ നാല് മണിയോടെയാണ് ഇരുവരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വിവരം പൊലീസ് സ്ഥിരീകരിച്ചത്.

അമൃത്സറിൽ നിന്നും 20 കിലോ മീറ്റർ അകലെയുള്ള ബാന ഗ്രാമത്തിലാണ് ഏറ്ററുമുട്ടലുണ്ടായത്. സംസ്ഥാന പൊലീസ് മേധാവി ഗൗരവ് യാദവ് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇരുവരും ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് തിരച്ചിൽ നടത്തുകയായിരുന്നു.

പാകിസ്താൻ അതിർത്തിയിൽ നിന്നും 10 കിലോ മീറ്റർ മാത്രം അകലെയാണ് ഏറ്റുമുട്ടലുണ്ടായ സ്ഥലം. മെയ് 29ന് ആം ആദ്മി സർക്കാർ സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് സിദ്ധു മൂസെവാല കൊല്ലപ്പെടുന്നത്. സുരക്ഷ പിൻവലിച്ച ആപ് സർക്കാറിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

Tags:    
News Summary - Sidhu Moose Wala Murder Suspects Killed In 4-Hour Encounter With Punjab Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.