പതിറ്റാണ്ടുനീണ്ട ഇടവേളക്കു സുല്ല്​ പറഞ്ഞ്​ സിദ്ദു വീണ്ടും; കളി മുഖ്യമന്ത്രി അമരീന്ദറുടെ തട്ടകത്തിൽ


പട്യാല: സജീവ രാഷ്​ട്രീയവും ക്രിക്കറ്റും വിട്ട്​ ഒരു പതിറ്റാണ്ടിലേറെ വനവാസത്തിൽ കഴിഞ്ഞ നവ്​ജോത്​ സിങ്​ സിദ്ദുവിന്‍റെ രണ്ടാം വരവിൽ ഞെട്ടി പഞ്ചാബ്​. ഇതുവരെയും എവിടെയുമില്ലാതിരുന്ന മുൻ ക്രിക്കറ്ററും രാഷ്​ട്രീയ നേതാവുമായ സിദ്ദു സ്വന്തം പത്​നി നവ്​ജോത്​ കൗർ സിദ്ദുവിനെ കൂടെകൂട്ടിയാണ്​ ഇത്തവണ എത്തിയിരിക്കുന്നത്​. നിരന്തരം വാർത്ത സമ്മേളനങ്ങൾ വിളിച്ചും മുഖ്യമന്ത്രിയുടെ സ്വന്തം തട്ടകത്തിൽ ചെന്ന്​ ഓഫീസ്​ തുറന്നും വരവറിയിച്ച സിദ്ദു സംസ്​ഥാന സർക്കാറിനെതിരെ ​രൂക്ഷ വിമർശനവും നടത്തുകയാണ്​. പ്രാദേശിക കോൺഗ്രസ്​ നേതാക്കളാരും ഇതുവരെയും പരസ്യ പിന്തുണയുമായി എത്തിയിട്ടില്ലെങ്കിലും പലരും പിന്നാമ്പുറത്ത്​ ചർച്ച സജീവമാക്കിയതായാണ്​ അണിയറ സംസാരം.

തനിക്ക്​ രാഷ്​ട്രീയ നേട്ടം വേണ്ടെന്ന്​ സിദ്ദു ആവർത്തിക്കുന്നുണ്ടെങ്കിലും പത്​നി നവ്ജോത്​ കൗറിന്‍റെ ഇടപെടലുകൾ​ സംശയം ഇരട്ടിയാക്കുന്ന​. സിദ്ദുവിന്‍റെ തറവാടുവീടായ യാദവീന്ദ്ര കോളനി കേന്ദ്രീകരിച്ച്​ പ്രവർത്തനം ഊർജിതമാക്കിയ കൗർ നേതാക്കളിൽ പലരുമായും ഇതിനകം ചർച്ച നടത്തിക്കഴിഞ്ഞു. പട്യാല, സനോർ വിധാൻ സഭകളിൽ നോട്ടമെറിയുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

സ​േനാറിൽ കഴിഞ്ഞ തവണ മത്സരിച്ചുതോറ്റ കോൺഗ്രസ്​ പ്രതിനിധി ഹരീ​ന്ദർപാൽ സിങ്ങിനെതിരെ ഇറങ്ങാമെന്നാണ്​ കൗറിന്‍റെ കണക്കുകൂട്ടൽ. മുനിസിപ്പൽ കോർപറേഷനിലുൾപെടെ നടക്കുന്ന അഴിമതികൾ ചൂണ്ടിക്കാട്ടി കോൺഗ്രസ്​ നേതാക്കൾ ഇവർക്ക്​ പിന്തുണ നൽകിയേക്കുമെന്നും സൂചനയുണ്ട്​.

നിലവിൽ ജാട്ട്​ മഹാസഭയുടെ വനിതാവിങ്​ സംസ്​ഥാന പ്രസിഡന്‍റാണ്​ നവ്​ജോത്​ കൗർ. ഇത്​ ഉപയോഗപ്പെടുത്തി രാഷ്​ട്രീയ ലക്ഷ്യങ്ങൾ സഫലമാക്കാമെന്ന്​ അവർ കണക്കുകൂട്ടുന്നു. 

Tags:    
News Summary - Sidhu couple sets political circles abuzz in Capt Amarinder Singh’s bastion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.