ന്യൂഡൽഹി: കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകം സെക്രട്ടറി സിദ്ദീഖ് കാപ്പെൻറ കേസ് സുപ്രീംകോടതി വീണ്ടും ഒരാഴ്ചത്തേക്ക് നീട്ടി. അതേസമയം, വക്കാലത്ത്നാമ ഒപ്പിടാൻ അഭിഭാഷകന് കാണാമെന്ന സോളിസിറ്റർ ജനറലിെൻറ വാക്ക് രേഖപ്പെടുത്തുകയും ചെയ്തു. കാപ്പനെതിരെ യു.പി സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം വായിച്ചുേനാക്കാൻ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനോട് ആവശ്യപ്പെട്ട ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഈ കേസിലെ കോടതി നടപടി 'മാധ്യമ'ങ്ങൾ റിപ്പോർട്ട് ചെയ്ത രീതിയിൽ അസന്തുഷ്ടി പ്രകടിപ്പിച്ചു.
ഭരണഘടന 32ാം അനുച്ഛേദപ്രകാരം സുപ്രീംകോടതിയിൽ വരാമെന്ന് അർണബ് ഗോസ്വാമിക്കായി ഉത്തരവിട്ടപ്പോൾ ആ അനുച്ഛേദ പ്രകാരമുള്ള കേസുകൾ നിരുത്സാഹപ്പെടുത്തുകയാണെന്നാണ് സിദ്ദീഖ് കാപ്പെൻറ കാര്യത്തിൽ സുപ്രീംകോടതി പറഞ്ഞത്. കാപ്പനോട് സുപ്രീംകോടതി നീതി ചെയ്തില്ല എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് അങ്ങേയറ്റം അന്യായമാണെന്ന് വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസ് ബോബ്ഡെ കുറ്റെപ്പടുത്തി. ഇക്കാര്യത്തിൽ തനിക്കൊന്നും ചെയ്യാനിെല്ലന്നും തെറ്റായ റിപ്പോർട്ടിങ് എപ്പോഴുമുണ്ടെന്നുമായിരുന്നു സിബലിെൻറ മറുപടി.
സുപ്രീംകോടതിയിലെ ഹരജിയിൽ ഭേദഗതി വരുത്താൻ സിദ്ദീഖിനെ കാണാൻ അപേക്ഷിച്ചപ്പോൾ ജയിൽ സൂപ്രണ്ടിനെ പോയി കാണാനാണ് മജിസ്ട്രേറ്റ് പറഞ്ഞതെന്ന് സിബൽ ചീഫ് ജസ്റ്റിസിനെ ഒാർമിപ്പിച്ചു. ജയിൽ സൂപ്രണ്ട് വീണ്ടും മജിസ്ട്രേറ്റിെൻറ അടുത്തേക്ക് തിരിച്ചയച്ചു. ഇത് നിഷേധിച്ച് രംഗത്തുവന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്ന് തന്നെ അഭിഭാഷകൻ പോയി കാപ്പെൻറ ഒപ്പ് വാങ്ങെട്ടയെന്ന് പറഞ്ഞപ്പോൾ എസ്.ജിക്ക് എതിർപ്പില്ലെന്നത് രേഖപ്പെടുത്തുകയാണെന്നും എവിടെയാണോ ഒപ്പുവാങ്ങേണ്ടത് അത് വാങ്ങെട്ടയെന്നും ചീഫ് ജസ്റ്റിസും പറഞ്ഞു.
ഇൗ ഘട്ടത്തിലാണ് യു.പി സർക്കാറിെൻറ സത്യവാങ്മൂലം വായിച്ചുനോക്കാൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ കപിൽ സിബലിനോട് ആവശ്യപ്പെട്ടത്. ''താങ്കളുടെ കക്ഷി ചില കുറ്റകൃത്യങ്ങളിലെ പ്രതിയാണെന്നും ജാമ്യത്തിന് അേപക്ഷിക്കാൻ അർഹതയുണ്ടെന്നുമാണ് സോളിസിറ്റർ ജനറൽ പറയുന്നത്'' എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നന്നെ ചുരുങ്ങിയത് യു.പി സർക്കാറിെൻറ മറുപടി വായിക്കൂ. എന്നിട്ട് താങ്കളുടെ വാദം കേൾക്കാമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.