photo: DNA India
Posted On
date_range Updated On
date_range ലഹരി മാഫിയയുമായി ബന്ധം; നടി ശ്വേത കുമാരി അറസ്റ്റിൽ
മുംബൈ: തെലുങ്ക് നടി ശ്വേത കുമാരിയെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) അറസ്റ്റ് ചെയ്തു. മുംബൈയിൽ നടത്തിയ റെയ്ഡിനിടെ നടിയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. നടിക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് എൻ.സി.ബി ഉദ്യോഗസ്ഥർ പറയുന്നു.
കഴിഞ്ഞദിവസം ബാന്ദ്രയിൽ ചാന്ദ് ഷെയ്ക് എന്നയാളെ എൻ.സി.ബി അറസ്റ്റ് ചെയ്തിരുന്നു. 10 ലക്ഷം രൂപ വിലവരുന്ന 400 ഗ്രാം എ.ഡി എന്ന മയക്കുമരുന്നാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. ഇയാൾക്ക് മയക്കുമരുന്ന് എത്തിയ ഇടനിലക്കാരനുവേണ്ടിയുള്ള തെരച്ചിലിലായിരുന്നു
നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ. ഭയന്തറിലെ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് റെയ്ഡ് നടത്തിയത്.
27കാരിയായ ശ്വേത കന്നഡ, തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.