Posted On
date_range Updated On
date_range 10 ദിവസത്തിനുള്ളിൽ 2600 ശ്രമിക് ട്രെയിനുകൾ കൂടി
ന്യൂഡൽഹി: 10 ദിവസത്തിനുള്ളിൽ 2600 ശ്രമിക് ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ. ലോക്ഡൗൺ മൂലം വിവിധയിടങ്ങളിൽ കുടുങ്ങിയ 39 ലക്ഷം പേരെ ട്രെയിനുകളിലൂടെ സ്വദേശത്തെത്തിക്കുകയാണ് ലക്ഷ്യം. റെയിൽവേ ബോർഡ് ചെയർമാൻ വി.കെ യാദവാണ് ഇക്കാര്യം അറിയിച്ചത്.
പ്രതിദിനം 260 ട്രെയിനുകളുടെ സർവീസ് നടത്താനാണ് റെയിൽവേയുടെ പദ്ധതി. 1000 ടിക്കറ്റ് കൗണ്ടറുകൾ തുറക്കുമെന്നും റെയിൽവേ അറിയിച്ചു. ഈ ട്രെയിനുകളിൽ പ്രത്യേക ചാർജായിരിക്കും ഈടാക്കുക.
ശ്രമിക് ട്രെയിനുകളുടെ 85 ശതമാനം ചെലവും കേന്ദ്രസർക്കാറാണ് വഹിക്കുന്നത്. 15 ശതമാനം സംസ്ഥാന സർക്കാറുകളാണ് വഹിക്കുന്നതെന്നും റെയിൽവേ ബോർഡ് ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.