ലോയയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന്​ ജസ്​റ്റിസ്​ എ.പി ഷാ

ന്യുഡൽഹി: ബി.ജെ.പി ദേശീയാധ്യക്ഷൻ പ്രതിയായ സൊഹ്റാബുദ്ദീൻ കേസി​​​െൻറ വിചാരണ നടത്തി വന്ന ​ മും​ബൈ സി.​ബി.​െ​എ കോ​ട​തി ജ​ഡ്​​ജി ബ്രി​ജ്​​ഗോ​പാ​ൽ ലോ​യ​യു​ടെ ദു​രൂ​ഹ മരണം അന്വേഷിക്കണമെന്ന്​ ജസ്​റ്റിസ്​ എ.പി ഷാ. മരണത്തിൽ ദുരൂഹതയുണ്ടെന്ന്​ ലോയയുടെ കുടുംബം ഉറച്ചു വിശ്വസിക്കുന്നു. അദ്ദേഹത്തി​​​െൻറ വസ്​ത്രങ്ങളിൽ രക്​തം പുരണ്ടിരുന്നു. അതിനാൽ തന്നെ ഹൃദയാഘാതമാണ്​ മരണകാരണമെന്ന നിഗമനം സംശയാസ്​പദമാണെന്നും ഡൽഹി ഹൈകോടതിയിൽ നിന്ന്​ വിരമിച്ച മുതിർന്ന ജഡ്​ജി എ.പി ഷാ എൻ.ഡി.ടി.വിക്ക്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

അമിത്​ ഷാക്കെതിരായ കേസ്​ വിചാചാരണ തുടങ്ങി അഞ്ചു മാസത്തിനുള്ളിലാണ്​ ലോയ മരണപ്പെടുന്നത്​. ഇന്ത്യൻ ചീഫ്​ ജസ്​റ്റിസോ മുംബൈ ​ൈഹകോടതി ചീഫ്​ ജസ്​റ്റിസോ ഇത്​ പരിശോധിക്കണമെന്നും എ.പി ഷാ ആവശ്യപ്പെട്ടു. 

ഇന്ത്യൻ നിയമ സംവിധാനം മു​െമ്പങ്ങുമില്ലാത്ത വിധം അപചയം നേരിടുന്ന ഇൗ സമയത്ത്​, ലോയക്ക്​ ​ൈകക്കൂലി വാഗ്​ദാനം ചെയ്​തുവെന്ന ആരോപണം നേരിടുന്ന വിരമിച്ച ജഡ്​ജി മൊഹിത് ​ഷാ യാഥാർഥ്യം തുറന്ന്​ പറയണമെന്നും എ.പി ഷാ ആവശ്യപ്പെട്ടു. വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയിൽ ഹരജിക്കാർക്ക് അനുകൂലമായി വിധി പറയാൻ ജഡ്​ജിയായിരുന്ന മൊഹിത് ഷാ 100 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ലോയയുടെ സഹോദരി വെളിപ്പെടുത്തിയിരുന്നു. 

ബി.​ജെ.​പി അ​ധ്യ​ക്ഷ​നും ഗു​ജ​റാ​ത്ത്​ മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ അ​മി​ത്​​ഷാ പ്ര​തി​യാ​യ ഏ​റ്റു​മു​ട്ട​ൽ കൊ​ല​യു​ടെ വി​ചാ​ര​ണ​ക്കി​ട​യി​ലാ​ണ്​ ജ​ഡ്​​ജി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ത്. സൊഹ്റാബുദ്ദീൻ, തുളസി പ്രചാപതി വ്യാജ ഏറ്റുമുട്ടൽ കൊല നടന്ന കാലത്ത് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷാ ഉൾപടെയുള്ളവർ പ്രതികളായ കുറ്റപത്രം സൂക്ഷ്മ പരിശോധന നടത്തിയ ജഡ്ജി ബ്രിജ്ഗോപാൽ ലോയ ഇത് വലിയ കേസാണെന്നും എല്ലാവരും ഉൾപ്പെട്ടിട്ടുണ്ടെന്നും പിരിമുറുക്കം അനുഭവിക്കുന്നതായും പറഞ്ഞതായി അദ്ദേഹത്തി​​​​െൻറ സഹോദരി പുത്രി ‘കാരവൻ’ പ്രസിദ്ധീകരണത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഏ​റ്റു​മു​ട്ട​ൽ കേ​സി​​​​​െൻറ വി​ചാ​ര​ണക്കിടെ ജഡ്​ജി മരണപ്പെടുകയായിരുന്നു. 2014 ഡിസംബർ ഒന്നിന് നാഗ്പൂരിൽ വെച്ചാണ് ബ്രിജ്ഗോപാൽ ലോയ മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമായി അധികൃതരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന മറ്റ് ജഡ്ജിമാരും അവകാശപെട്ടത്. 

ലോയക്ക് ശേഷം കേസിൽ വിചാരണ കേട്ട ജഡ്ജി ധൃതിപിടിച്ച് ആദ്യം അമിത് ഷായെയും പിന്നീട് ഘട്ടം ഘട്ടമായി പ്രമുഖ ഐ.പി.എസുകാരെയും കേസിൽ നിന്ന് ഒഴിവാക്കി. ആരോപണം രാഷ്ട്രീയ േപ്രരിതമാണെന്ന പ്രതിഭാഗം വാദം അംഗീകരിച്ചായിരുന്നു നടപടി. ഇതിനെതിരെ ബോംബെ ഹൈകോടതിയെ സമീപിച്ച സൊഹ്റാബുദ്ദീ​​​​െൻറ സഹോദരൻ റുബാബുദ്ദീനും സമ്മർദ്ദം മൂലം ഹരജി പിൻവലിക്കേണ്ടിവന്നു. സി.ബി.ഐക്കും പ്രത്യേക കോടതി നടപടിക്കുമെതിരെ ഹൈക്കോടതി സംശയങ്ങൾ ഉന്നയിച്ച ഘട്ടത്തിലായിരുന്നു സംഭവം. ജസ്​റ്റിസ് ​രേവതി മൊഹിതെ ദെരെയാണ് പ്രതികളെ ഒഴിവാക്കിയതിനെതിരെ രംഗത്തെത്തിയിരുന്നത്. 

എന്തുകൊണ്ട് അപ്പീൽ നൽകിയില്ല, ശേഷിച്ച പ്രതികൾക്ക് എതിരെ കുറ്റംചുമത്തുന്നത് എന്ത് കൊണ്ട് തടയാൻ ശ്രമിച്ചില്ല തുടങ്ങിയ ചോദ്യങ്ങളും സി.ബി.ഐയോട് അവർ ചോദിച്ചു. എന്നാൽ, മറുപടി നൽകും മുമ്പെ റുബാബുദ്ദീൻ പിന്മാറുകയായിരുന്നു. ഐ.പി.എസുകാരെ കേസിൽ നിന്ന് ഒഴിവാക്കിയതിന് എതിരെ റുബാബുദ്ദീൻ ഈയിടെ വീണ്ടും ഹൈക്കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. ഇത് പരിഗണിച്ച് ഐ.പി.എസുകാരായ ഡി.ജി വസാര, രാജ്കുമാർ പാണ്ഡ്യ, എം.എൻ ദിനേഷ് എന്നിവർക്ക് കോടതി നോട്ടീസ്​ അയക്കുകയും ചെയ്തു. 


 

Tags:    
News Summary - Should Investigate Loya's Death Says Justice A P Shah- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.