ന്യൂഡൽഹിയിൽ കോൺഗ്രസ് -എസ് ദേശീയ നേതൃയോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി എസ്.എൽ. ശർമ സംസാരിക്കുന്നു

കേരളത്തിലെ ഇടതു മുന്നണി മാതൃകയിൽ ദേശീയ സഖ്യമുണ്ടാക്കണമെന്ന് കോൺഗ്രസ്-എസ്

ന്യൂഡൽഹി: രാജ്യത്ത് മാറിയ രാഷ്​​ട്രീയ സാഹചര്യത്തിൽ ബി.ജെ.പിയെ നേരിടാൻ കേരളത്തിലെ ഇടതുമുന്നണി മാതൃകയിൽ ദേശീയ സഖ്യമുണ്ടാക്കണമെന്ന് കോൺഗ്രസ്-എസ് ദേശീയ നേതൃയോഗം ആവശ്യപ്പെട്ടു. ദേശീയ തലത്തിൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളും ഡൽഹിയിൽ ചേർന്ന കോൺഗ്രസ്-എസ് ദേശീയ നേതൃയോഗം ചർച്ച ചെയ്തു.

ഉത്തർപ്രദേശ്, അസം, ഹരിയാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും കോൺഗ്രസ്- എസിലേക്ക് പുതുതായി വന്നവർക്ക് യോഗം സ്വീകരണം നൽകി. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ പ്രഥമ പ്രധാനമന്ത്രിയുടെ ചിത്രം പോലും വെക്കാതെ കേന്ദ്ര സർക്കാർ അൽപത്തവും അഹങ്കാരവും കാണിക്കുകയാണെന്നും ഇത് രാജ്യവിരുദ്ധവും ആപൽക്കരവുമാണെന്നും

യോമം ഉൽഘാടനം ചെയ്ത സീനിയർ പ്രവർത്തക സമിതിയംഗം കടന്നപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി എസ്.എൽ ശർമ അധ്യക്ഷത വഹിച്ചു.

ദേശീയ നേതാക്കളായ ഉമേഷ് ശർമ, സുനിൽസക്സേന, മധു ഇന്ദർ ശു​ക്ല തുടങ്ങിയവർക്കൊപ്പം കേരളത്തിൽ നിന്നും ടെക്സ്റ്റൈൽസ് കോർപറേഷൻ ചെയർമാൻ, അഡ്വ. കെ.വി മനോജ് കുമാർ, സി.ആർ വൽസൻ, സംസ്ഥാന ജനറൽ സെക്രട്ടറി ഐ. ഷിഹാബുദ്ദീൻ എന്നിവർ നേതൃയോഗത്തിൽ പ​ങ്കെടുത്തു.

Tags:    
News Summary - should form a national alliance on the model of Left Front in Kerala says Congress S

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.