ഷോപിയാനിൽ ഏറ്റുമുട്ടൽ; രണ്ടു തീവ്രവാദികൾ കൊല്ലപ്പെട്ടു

ഷോപിയാൻ: ജമ്മു കശ്​മീരിലെ ഷോപിയാനിൽ റെബ്ബൻ മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ടു തീവ്രവാദികൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ നടന്ന പ്രദേശത്തു നിന്ന്​ തീവ്രവാദികളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്​. എന്നാൽ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്നലെ നടത്തിയ തെരച്ചിലിനൊടുവിലാണ്​ ഏറ്റുമുട്ടൽ ആരംഭിച്ചത്​. തെരച്ചിലിനിടെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. സ്​ഥലത്തു നിന്ന്​ ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്​.

Tags:    
News Summary - Shopian Encounter, Two Terrorist Killed - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.