മീററ്റ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതാ ഷാര്‍പ് ഷൂട്ടര്‍ ചന്ദ്രോ തോമാര്‍ (89) കോവിഡ് ബാധയെ തുടര്‍ന്ന് അന്തരിച്ചു. വെള്ളിയാഴ്ച മീററ്റ് മെഡിക്കൽ കോളജിലായിരുന്നു ഷൂട്ടര്‍ ദാദി എന്ന പേരിൽ പ്രശസ്തയായ ചന്ദ്രോ തോമാറിന്‍റെ മരണം. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട ചന്ദ്രോയെ ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
25ലേറെ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പുകളിലെ വിജയിയായി, പ്രായം പ്രതിഭക്ക് തടസ്സമല്ലെന്ന് തെളിയിച്ചയാളാണ് ചന്ദ്രോ. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലെ ജോഹ്രി സ്വദേശിനിയാണ്. 65ാമത്തെ വയസ്സിലാണ് ആദ്യമായി തോക്ക് കൈയ്യിലെടുക്കുന്നത്. ജോഹ്റിയിലെ റൈഫിള്‍ ക്ലബ്ലില്‍ കൊച്ചുമകള്‍ക്ക് കൂട്ടുപോയപ്പോളാണ് ചന്ദ്രോക്ക് ഷൂട്ടിങിൽ താൽപര്യം ജനിക്കുന്നതും പഠനം ആരംഭിക്കുന്നതും.
പിന്നെ ചന്ദ്രോ ഷാർപ് ഷൂട്ടറായതും ഷൂട്ടര്‍ ദാദിയായതും ചരിത്രം. സഹോദരി പരാക്ഷി തോമാറും ചന്ദ്രോക്കൊപ്പം പല മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഇവരുടെ ജീവിത്തെ ആസ്പദമാക്കി 'സാന്ദ് കി ആൻഖ്' എന്ന ബോളിവുഡ് സിനിമയും പുറത്തിറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.