ബാലികയെ പീഡിപ്പിച്ച്​ കെട്ടിടത്തിൽനിന്ന്​ താ​ഴെയിട്ട്​​ കൊന്നു; യുവാവ്​ അറസ്​റ്റിൽ

ചെ​ന്നൈ: ബാ​ലി​ക​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത​ശേ​ഷം കെ​ട്ടി​ട​ത്തി​​െൻറ മൂ​ന്നാം നി​ല​യി​ൽ​നി​ന്ന്​ ത​ള്ളി​ യി​ട്ട്​ കൊ​ല​പ്പെ​ടു​ത്തി. ചെ​​ന്നൈ​യെ ന​ടു​ക്കി വെ​ള്ളി​യാ​ഴ്​​ച രാ​ത്രി ന​ട​ന്ന സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

ചെ​ന്നൈ മ​ധു​ര​വാ​യ​ൽ എം.​എം.​ടി.​എ കോ​ള​നി​യി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി സു​രേ​ഷ്​ (29) ആ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​യാ​ൾ ക​ഴി​യു​ന്ന കെ​ട്ടി​ട​ത്തി​​െൻറ ഒ​ന്നാം നി​ല​യി​ൽ താ​മ​സി​ക്കു​ന്ന കു​ട്ടി​യെ മു​ക​ൾ​നി​ല​യി​ലേ​ക്ക്​ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​പീ​ഡ​ന​ത്തി​ന്​ വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി ക​ര​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ മ​ർ​ദി​ച്ച​വ​ശ​യാ​ക്കി താ​ഴേ​ക്ക്​ ത​ള്ളി​യി​ട്ടു​െ​വ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

കു​ട്ടി​യെ കാ​ണാ​തെ വീ​ട്ടു​കാ​ർ തെ​ര​ച്ചി​ൽ ന​ട​ത്ത​വെ കെ​ട്ടി​ട​ത്തി​​െൻറ പി​ൻ​ഭാ​ഗ​ത്ത്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ നി​ല​യി​ൽ ബാ​ലി​ക​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ന്വേ​ഷ​ണ​ത്തി​നി​ടെ പ്ര​തി​യും വീ​ട്ടു​കാ​രെ സ​ഹാ​യി​ക്കാ​നെ​ന്ന മ​ട്ടി​ൽ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. സ​മീ​പ​ത്തെ സി.​സി.​ടി.​വി പ​രി​ശോ​ധ​ന​യി​ലാ​ണ്​ സു​രേ​ഷാ​ണ്​ പ്ര​തി​യെ​ന്ന്​ ക​ണ്ടെ​ത്തി​യ​ത്.

Tags:    
News Summary - Shocking: 10 year old raped and murdered in Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.