മുഖ്യമന്ത്രിക്കുള്ള കത്ത്​ ട്വിറ്ററിൽ; ബംഗാളിൽ ഗവർണറുടെ പ്രകോപനത്തിൽ​ പ്രതിഷേധവും ഞെട്ടലുമായി മമത

കൊൽക്കത്ത: തെരഞ്ഞെടുപ്പിനു ശേഷം സംസ്​ഥാനത്ത്​ നടന്ന അക്രമങ്ങളിൽ രൂക്ഷ വിമർശനവും പ്രതിഷേധവുമായി മുഖ്യമന്ത്രി മമത ബാനർജിയെ അഭിസംബോധന ചെയ്​തുള്ള കത്ത്​ ബംഗാൾ ഗവർണർ ജഗ്​ദീപ്​ ധൻകർ മമതക്ക്​ അയക്കാതെ നേരെ ട്വിറ്ററിൽ പോസ്റ്റ്​ ചെയ്​തതിനെ ​ചൊല്ലി സംസ്​ഥാനത്ത്​ 'കലാപം'.

എല്ലാ ചട്ടങ്ങളും ലംഘിച്ചാണ്​ ഇത്​ സമൂഹ മാധ്യമത്തിലെത്തിച്ചതെന്ന്​ പശ്​ചിമ ബംഗാൾ സർക്കാർ കുറ്റപ്പെടുത്തി. ''കത്ത്​ മുഖ്യമന്ത്രിക്കുള്ളതാണ്​. പക്ഷേ, ഇത്​ നൽകിയത്​ ട്വീറ്റുകളിലൂടെ പൊതുമാധ്യമങ്ങൾക്കും. ഇത്തരം ആശയവിനിമയങ്ങളുടെ എല്ലാ പവിത്രതയും ഉല്ലംഘിക്കുന്നതാണിത്​''- സർക്കാർ ട്വീറ്റിൽ കുറ്റപ്പെടുത്തി. വ്യാജമായ ഉള്ളടക്കം കുത്തിനിറച്ച്​ കത്ത്​ ഇങ്ങനെ എല്ലാവരിലുമെത്തിച്ച നടപടി ഞെട്ടിച്ചുവെന്നും ആഭ്യന്തര മന്ത്രാലയം പ്രതികരണത്തിൽ അറിയിച്ചു.

തെരഞ്ഞെടുപ്പ്​ കമീഷൻ ചുമതല അവസാനിക്കാത്ത ഘട്ടത്തിലാണ്​ ആക്രമണം നടന്നത്​. പുതിയ സർക്കാർ അധികാരമേറിയതോടെ ക്രമ സമാധാനം പുനഃസ്​ഥാപിച്ചതായും കുറ്റപ്പെടുത്തി.

സാമൂഹിക വിരുദ്ധർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നുവെന്നും അതോടെ പ്രശ്​നങ്ങൾ നിയന്ത്രണ വിധേയമായെന്നും സർക്കാർ പറയുന്നു.

മുഖ്യമന്ത്രിക്കുള്ള കത്തിന്‍റെ പകർപ്പ്​ ചൊവ്വാഴ്ചയാണ്​ ഗവർണർ ട്വിറ്ററിലിട്ടത്​. മമത ബോധപൂർവം​ നിശ്ശബ്​ദതയും നിസ്സംഗതയും തുടരുകയാണെന്നും പ്രതികാരമെന്ന നിലക്ക്​ രക്​തമൊഴുക്കുകയാണെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു. 

Tags:    
News Summary - 'Shocked, Fabricated': Bengal Government Slams Governor Over Letter Leak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.