കേരളം തീവ്രവാദ ഫാക്ടറി; രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം -ശോഭ കരന്ത്​ലാജെ

ബംഗളൂരു: കേരളത്തിനെതിരെ വീണ്ടും വിദ്വേഷ പ്രസ്താവനയുമായി കർണാടക ബി.ജെ.പി നേതാവും എം.പിയുമായ ശോഭ കരന്ത്​ലാജെ. ക േരളം തീവ്രവാദ ഫാക്ടറിയായെന്നും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ശോഭ ട്വീറ്റിൽ ആവശ്യപ്പെട്ടു.

കൊല്ലത ്തുനിന്ന് പാക് നിർമിതമെന്ന് കരുതുന്ന വെടിയുണ്ടകൾ കണ്ടെടുത്ത സാഹചര്യത്തിലാണ് പ്രസ്താവന. 'കേരളം തീവ്രവാദ ഫാക്ട റിയായി മാറിയിരിക്കുകയാണോ. പൊലീസ് അക്കാദമിയിൽ നിന്ന് വെടിയുണ്ടകളും തോക്കുകളും കാണാതാകുന്നു. പൗരത്വ നിയമത്തെ പിന്തുണച്ചതിന്‍റെ പേരിൽ ഹിന്ദുക്കളെ വേട്ടയാടുന്നു. ഇപ്പോൾ, പാക് നിർമിത വെടിയുണ്ടകൾ കണ്ടെടുത്തിരിക്കുന്നു. കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം' -ശോഭ ട്വീറ്റ് ചെയ്തു.

നേരത്തെയും കേരളത്തിനെതിരെ ഇവർ വിദ്വേഷ പ്രസ്താവന നടത്തിയിരുന്നു. മലപ്പുറം കുറ്റിപ്പുറത്ത് പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചതിന്‍റെ പേരിൽ കോളനിക്കാർക്ക് വെള്ളം നിഷേധിക്കുന്നുവെന്ന് ശോഭ മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് തെളിഞ്ഞിരുന്നു. തുടർന്ന്, ശോഭ കരന്തലജക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

കൊറോണ വൈറസ്​ ബാധ സ്​ഥിരീകരിച്ച പശ്​ചാത്തലത്തിൽ കേരളത്തിൽനിന്ന് കർണാടകയിലെത്തുന്ന വാഹനങ്ങൾ പരിശോധിക്കുന്നതിന്​ പുറമെ എന്തിനാണ്​ കർണാടകയിലെത്തിയതെന്നുകൂടി പൊലീസ്​ അന്വേഷിക്കണമെന്നുള്ള പ്രസ്താവനയും വിവാദമായിരുന്നു.

കേരളത്തെയും മലയാളികളെയും ലക്ഷ്യമിട്ട്​ വർഗീയ വിദ്വേഷ പ്രചാരണങ്ങൾ ശോഭ കരന്ത്ലാജെ തുടരുന്നതിന്​ പിന്നിൽ ബി.ജെ.പിയുടെ ആസൂത്രിത നീക്കമാണെന്നുള്ള ആരോപണവും ഉയർന്നിട്ടുണ്ട്​.

Tags:    
News Summary - shobha karanthlaje hatred statement against kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.