ഭോപ്പാൽ: ബി.എസ്.പി, എസ്.പി, രണ്ട് സ്വതന്ത്ര എം.എൽ.എമാർ എന്നിവരുൾപ്പെടെ 112 എം.എൽ.എമാരുടെ പിന്തുണയോടെ മധ്യപ്ര ദേശിൽ ശിവരാജ് സിങ് ചൗഹാൻ സർക്കാർ വിശ്വാസവോട്ടിൽ വിജയിച്ചു. ചൊവ്വാഴ്ച വിധാൻ സഭയിൽ നടന്ന വോട്ടെടുപ്പ് ക ോൺഗ്രസ് ബഹിഷ്കരിച്ചു. 92 കോൺഗ്രസ് എം.എൽ.എമാരും ഹാജരായില്ല.
തങ്ങളുടെ മുഴുവൻ ശ്രദ്ധയും കൊറോണ വൈറസിനെ നേരിടുന്നതിൽ കേന്ദ്രീകരിക്കുമെന്ന് ചൗഹാൻ പറഞ്ഞു. തുടർച്ചയായി 15 വർഷം മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഇദ്ദേഹം ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും അധികാരത്തിലേറിയത്. തിങ്കളാഴ്ച രാത്രി 9 മണിക്കായിരുന്നു സത്യപ്രതിജ്ഞ. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ലാൽജി ടണ്ഠൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
ജോതിരാദിത്യ സിന്ധ്യയും 22 എംഎൽഎമാരും കോൺഗ്രസിൽനിന്നു രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നതോടെയാണ് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ താഴെ വീണത്. തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച കോൺഗ്രസ് നേതാവ് കമൽനാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 24 മണിക്കൂറിനുള്ളിൽ വിശ്വാസവോട്ടു നേടണമെന്ന സുപ്രീം കോടതി ഉത്തരവിനു പിന്നാലെയായിരുന്നു രാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.