ബി.ജെ.പി നേതാക്കൾ ചുളുവിലക്ക്​ കഞ്ചാവടിച്ച്​ ഓരോന്ന്​​ പറയുന്നു - ശിവസേന

മുംബൈ: മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെക്കെതിരെയുള്ള ബി.ജെ.പി നേതാവ്​ ദേവേന്ദ്ര ഫഡ്​നാവിസിന്‍റെ പ്രസ്​താവനക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന മുഖപത്രം സാംന. ബി.ജെ.പി നേതാക്കൾ ചുളുവിലക്ക്​ കഞ്ചാവ്​ ഉപയോഗിച്ച്​​ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന്​ സാംന തിരിച്ചടിച്ചു.

നിരവധി ശിവസേന നേതാക്കളെ ഒതുക്കിയാണ് ഉദ്ധവ്​ താക്കറെ മുഖ്യമന്ത്രിയായതെന്നായിരുന്നു ദസറ റാലിയിൽ വെച്ച്​ ഫഡ്​നാവിസ്​ അടക്കമുള്ള ബി.ജെ.പി നേതാക്കൾ ആരോപിച്ചത്​. ഇതിനെതിരെ രൂക്ഷവിമ​ർശനവുമായി സാംന രംഗത്തെത്തി.

''ദസറ റാലിയിൽ വെച്ച്​ ബി.ജെ.പി നേതാക്കൾ ഇതുപോലെ അിടസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്​ ശരിയല്ല. ഇവർ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന്​ അന്വേഷിക്കണം. മഹാരാഷ്​ട്രയിൽ നിന്നും ഭരണം പോയതിന്‍റെ ആഘാതം ബി.ജെ.പിക്ക്​ മാറിയിട്ടില്ല. ബി.ജെ.പിയു​ം കേന്ദ്ര സർക്കാറും ഒരു പ്രശ്​നത്തെയും അഭിമുഖീകരിക്കുന്നില്ല. ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ അവർ ഇല്ലാതാക്കുന്നു. അവർ ജനാധിപത്യത്തിലും ഭരണഘടനയിലും നിയമത്തിലും വിശ്വസിക്കുന്നില്ല. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ബി.ജെ.പിയുടെ രാഷ്​ട്രീയത്തെ തള്ളിക്കളയുകയാണ്​. ചുളുവിലക്ക്​ ലഭിക്കുന്ന കഞ്ചാവ്​ ഉപയോഗിച്ചാണ് ബി.ജെ.പി നേതാക്കൾ ഓരോ ആശയങ്ങൾ പ്രകടിപ്പിക്കുന്നത്​. നാർകോട്ടിക്​ കൺട്രോൾ ബ്യൂറോ ഇതിനെക്കുറിച്ച്​ അന്വേഷിക്കണം''-സാംന പ്രസിദ്ധീകരിച്ച ലേഖനം ആരോപിച്ചു. ​

Tags:    
News Summary - Shiv Sena's dig at Fadnavis over remarks on Uddhav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.