ഹരിയാനയിൽ 500ൽപരം ഇറച്ചി കടകൾ ശിവസേനക്കാർ അടപ്പിച്ചു

ചണ്ഡിഗഡ്: ഹരിയാനയില്‍ നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് 500ൽപരം ഇറച്ചിക്കടകൾ ശിവസേന പ്രവര്‍ത്തകര്‍ ബലമായി അടപ്പിച്ചു. ഇറച്ചി വിൽപനയിലെ രാജ്യാന്തര ബ്രാന്‍ഡായ കെ.എഫ്‍.സിയുടെ 300 ഔട്ട്‌ലെറ്റടക്കം അടപ്പിച്ചവയിൽ ഉൾപ്പെടും.

കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗുരുഗ്രാമിൽ നവരാത്രി ആഘോഷം കഴിയുന്നതുവരെ ഇറച്ചികടകൾ അടക്കാൻ ആവശ്യപ്പെട്ട്  ശിവസേന പ്രവർത്തകർ നോട്ടീസ് വിതരണം ചെയ്തിരുന്നു. നവരാത്രി ആഘോഷങ്ങള്‍ അവസാനിക്കുന്നത് വരെ ഇറച്ചി കടകളോ മാംസാഹാര ശാലകളോ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് ശിവസേനയുടെ പേരില്‍ കടകള്‍ക്ക് മുന്നില്‍ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. 

പ്രവർത്തകരുടെ നടപടിയെ അനുകൂലിച്ച് ശിവസേന നേതാവ് റിതു രാജ് രംഗത്തെത്തി. സേന പ്രവർത്തകരുടെ നടപടിയിൽ ഒരു തെറ്റുമില്ല. തങ്ങളുടെ വിലക്ക് ലംഘിച്ച് ഇനി ആരെങ്കിലും തുറന്നാൽ അതി​െൻറ  പ്രത്യാഘാതം അവർ അനുഭവിക്കേണ്ടി വരും. കടകൾ അടപ്പിക്കണമെന്ന ആവശ്യവുമായി തങ്ങൾ ആദ്യം പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ അവർ അത് ഗൗരവത്തിലെടുത്തില്ല. അതിനാലാണ് സേന പ്രവർത്തകർ ഇറച്ചിക്കടകൾക്ക് മുമ്പിൽ നോട്ടീസ് പതിക്കാൻ തീരുമാനിച്ചതെന്നും റിതു രാജ് മാധ്യമങ്ങളോട് പറഞ്ഞു. കടകള്‍ അടപ്പിച്ചപ്പോൾ പോലീസ് കാഴ്ചക്കാരായി നോക്കി നിന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

നേരത്തെ യു.പിയിൽ അറവുശാലകളും ഇറച്ചിക്കടകളും അടച്ചുപൂട്ടാൻ യോഗി സർക്കാർ നീക്കം നടത്തുന്നതിനെതിരെ തിങ്കളാഴ്ച   ഇറച്ചി വ്യാപാരികൾ അനിശ്ചിതകാല സമരം തുടങ്ങിയിരുന്നു. അനധികൃത അറവ് ശാലകൾക്ക് പുറമെ ലൈസൻസുള്ള 44 കശാപ്പുശാലകളിൽ 26ഉം കഴിഞ്ഞ ദിവസം യുപിയിൽ പൂട്ടി. 'അനധികൃത' അറവുശാലകൾ പൂട്ടുന്ന ഉത്തർപ്രദേശ് മാതൃക ബി.ജെ.പി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങൾ കൂടി പിന്തുടരുന്നുണ്ട്.


 

Tags:    
News Summary - Shiv Sena workers force shutdown of meat shops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.