രവീന്ദ്ര ഗെയ്​ക്ക്​വാദ്​ വീണ്ടും വിമാനത്തിൽ

ന്യൂഡൽഹി: രവീന്ദ്ര ഗെയ്ക്ക്വാദ് വീണ്ടും വിമാനത്തിൽ പറന്നു. അതും എയർ ഇന്ത്യയിൽ. കഴിഞ്ഞ മാസം എയർ ഇന്ത്യ ജീവനക്കാരനെ  മർദിച്ചതിനെ തുടർന്ന് സ്വകാര്യ വിമാനക്കമ്പനികളടക്കം ശിവസേന എം.പി ഗെയ്ക്ക്വാദിന് വിലക്കേർപ്പെടുത്തിയിരുന്നു. രണ്ടാഴ്ച നീണ്ട വിലക്ക് നീങ്ങിയതിനെ തുടർന്നാണ് ഗെയ്ക്ക്വാദ്  ഹൈദരാബാദിൽനിന്ന് ഡൽഹിയിലേക്ക് പറന്നതെന്ന് അദ്ദേഹത്തിെൻറ സഹായി വാർത്ത ഏജൻസിയോട് പറഞ്ഞു. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് വ്യോമയാന മന്ത്രാലയം ഗെയ്ക്ക്വാദിെൻറ വിലക്ക് നീക്കിയത്.
Tags:    
News Summary - Shiv Sena MP Ravindra Gaikwad Finally Gets A Business Class Seat On Air India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.