Posted On
date_range Updated On
date_range കോൺഗ്രസിനെ ഒഴിവാക്കി സഖ്യത്തിന് മമത ശ്രമിക്കുന്നു –ശിവസേന എം.പി
മുംബൈ: 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യത്തിന് ശ്രമിക്കുകയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെന്ന് ശിവസേന എം.പി സഞ്ജയ് റാവുത്ത്. മഹാരാഷ്ട്ര രാഷ്ട്രീയത്തിലേക്ക് തൃണമൂൽ വരില്ലെന്ന് മമത പറഞ്ഞതായും ശിവസേന മുഖപത്രമായ സാമ്നയിലെ ലേഖനത്തിൽ റാവുത്ത് വെളിപ്പെടുത്തി. ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ് പരാജയപ്പെട്ടതിനാൽ ബദൽ മുന്നണി നീക്കം തുടരുമെന്ന് ശനിയാഴ്ച തൃണമൂൽ നേതൃത്വം പറഞ്ഞിരുന്നു. ഇപ്പോൾ യു.പി.എ ഇല്ലെന്ന് അടുത്തിടെ മുംബൈ സന്ദർശിച്ച മമത മനസ്സ്തുറക്കാതെ പ്രസ്താവന നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.