മഹാരാഷ്ട്രയിൽ ബി.ജെ.പി നേതാവിന് ശിവസേന ഷിൻഡെ വിഭാഗം പ്രവർത്തകരുടെ മർദ്ദനം

മുംബൈ: ബാനർ സ്ഥാപിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ബി.ജെ.പി നേതാവിനെ മർദ്ദിച്ച് ശിവസേന ഷിൻഡെ വിഭാഗം പ്രവർത്തകർ. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ബി.ജെ.പി നേതാവായ പ്രശാന്ത് ജാദവിനാണ് മർദ്ദനമേറ്റത്.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു കൂട്ടം ആളുകൾ ചേർന്ന് പ്രശാന്ത് ജാദവിനെ മർദ്ദിക്കുന്നത് വിഡിയോയിൽ കാണാം. സംഘർഷത്തിനിടെ ഇരുവിഭാഗവും പരസ്പരം ഭീഷണി ഉയർത്തുകയും ചെയ്തു.

വ്യാഴാഴ്ച പ്രശാന്ത് ജാദവും ശിവസേന ഷിൻഡെ പക്ഷത്തെ പ്രവർത്തകരും തമ്മിൽ വാഗ്ലെയിലെ പരബ്വാഡിയിൽ ബാനറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി.

ഇതിന്‍റെ തുടർച്ചയായാണ് വെള്ളിയാഴ്ച സംഘർഷം നടന്നത്. 20ഓളം ശിവസേന ഷിൻഡെ പക്ഷത്തിന്‍റെ പ്രവർത്തകരാണ് ബി.ജെ.പി നേതാവിനെ മർദ്ദിച്ചതെന്നാണ് റിപ്പോർട്ട്. മർദ്ദനത്തിൽ പ്രശാന്ത് ജാദവിന്‍റെ തലക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ പ്രശ്നത്തിൽ പൊലീസ് ഗൗരവമായി കാണുന്നില്ലെന്ന് ബി.ജെ.പി ആരോപിച്ചു. 


Tags:    
News Summary - Shinde Faction Workers Thrash BJP Leader In Maharashtra's Thane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.