ലഖ്നോ: ഉത്തർപ്രദേശിൽ ഇനിമുതൽ സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അനുവാദം വാങ്ങണം. സംസ്ഥാനത്തെ പി.ഡബ്ല്യു.ഡി, ആരോഗ്യം, ജലവിഭവം തുടങ്ങിയ വകുപ്പുകളിൽ ഈയിടെ നടന്ന സ്ഥലംമാറ്റം വൻ വിവാദമുയർത്തിയ സാഹചര്യത്തിലാണ് തീരുമാനം. ചീഫ് സെക്രട്ടറി ദുർഗ ശങ്കർ മിശ്ര ഇതുസംബന്ധിച്ച് ഉത്തരവിറക്കി. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിൽ മന്ത്രി ജിതിൻ പ്രസാദ അതൃപ്തി അറിയിച്ചതിനെത്തുടർന്ന് പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥനെ തൽസ്ഥാനത്തുനിന്ന് നീക്കിയിരുന്നു. അഞ്ച് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ നടപടിയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.