Posted On
date_range Updated On
date_range ഷിബു സോറൻ വീണ്ടും ജെ.എം.എം അധ്യക്ഷൻ; ഹേമന്ദ് സോറൻ എക്സിക്യൂട്ടിവ് പ്രസിഡൻറ്
റാഞ്ചി: ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) അധ്യക്ഷനായി ഷിബു സോറൻ എം.പിയേയും എക്സിക്യൂട്ടിവ് പ്രസിഡൻറായി മകനും ഝാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറനെയും വീണ്ടും തിരഞ്ഞെടുത്തു.
'ഗുരുജി' എന്നറിയപ്പെടുന്ന ഷിബു സോറൻ, 1991 മുതൽ തുടർച്ചയായ 10ാം തവണയാണ് പാർട്ടി അധ്യക്ഷപദവിയിലെത്തുന്നത്.
റാഞ്ചിയിൽ ശനിയാഴ്ച നടന്ന പാർട്ടി 12ാം കേന്ദ്ര കൺവെൻഷനാണ് ഇരുവരെയും തിരഞ്ഞെടുത്തത്. എം.പിമാരും എം.എൽ.എമാരും മന്ത്രിമാരും അടക്കം 700 ലേറെ പ്രതിനിധികൾ പങ്കെടുത്തു. 1972ലാണ് ജെ.എം.എം രൂപീകൃതമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.