Posted On
date_range Updated On
date_range ജാവേദ് അക്തറിനൊപ്പം നൃത്തം ചെയ്ത് മരുമകൾ ഷിബാനി ദണ്ഡേക്കർ; വൈറലായി ചിത്രങ്ങൾ
നടൻ ഫർഹാൻ അക്തറും ഷിബാനി ദണ്ഡേക്കറും തമ്മിലുള്ള വിവാഹം കഴിഞ ദിവസമാണ് കഴിഞ്ഞത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത വിവാഹം സംബന്ധിച്ച് ഫർഹാൻ തന്നെയാണ് കഴിഞ്ഞ ദിവസം വാർത്ത പുറത്തുവിട്ടത്.
ഇപ്പോൾ ഭർതൃപിതാവ് ജാവേദ് അക്തറിനൊപ്പം നൃത്തം ചെയ്യുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഷിബാനി. ഫെബ്രുവരി 19നായിരുന്നു ഇരുവരുടെയും വിവാഹം. ഷബാന ആസ്മിയുടെയും ജാവേദ് അക്തറിന്റെയും ഉടമസ്ഥതയിലുള്ള ഫാം ഹൗസിൽ വെച്ചായിരുന്നു ചടങ്ങ്.
23നാണ് വിവാഹ വാർത്ത ഫർഹാൻ പുറത്തുവിടുന്നത്. തുടർന്ന് ഷിബാനി ദണ്ഡേക്കർ തന്റെ ഇൻസ്റ്റ ഗ്രാം അക്കൗണ്ടിലടക്കം പേര് ഷിബാനി ദണ്ഡേക്കർ അക്തർ എന്നാക്കി മാറ്റിയിട്ടുണ്ട്. 2018 മുതലാണ് ഷിബാനി ദണ്ഡേക്കറും ഫർഹാൻ അക്തറും പ്രണയത്തിലാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.