Posted On
date_range Updated On
date_range പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ഒരു മരണം
ശ്രീനഗർ: ജമ്മുവിലെ പൂഞ്ചിൽ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ സൈനികൻ കൊല്ലപ്പെടുകയും മൂന്നു സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചക്ക് 3.45 നാണ് പാക് സൈന്യം കാരണമില്ലാതെ െവടിനിർത്തൽ കരാർ ലംഘിച്ച് വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്.
പൂഞ്ച് ജില്ലയിലെ ദെഗ്വാർ മേഖലയിൽ അതിർത്തി പോസ്റ്റിൽ കാവൽനിന്ന സൈനികനാണ് കൊല്ലപ്പെട്ടത്. ഇതേത്തുടർന്ന് ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. അതിർത്തിയിൽ ഇരുവിഭാഗവും വെടിെവപ്പ് തുടരുകയാണ്. പാക് സൈന്യം ഗ്രാമീണമേഖലയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെങ്കിലും പ്രദേശവാസികൾക്ക് പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.