ഷീന ബോറ കൊലക്കേസ്: ഇന്ദ്രാണിക്കും പീറ്റർ മുഖർജിക്കുമെതിരെ കൊലക്കുറ്റം

മുംബൈ: ഷീന ബോറ വധക്കേസിൽ രണ്ടാനച്ഛൻ പീറ്റർ മുഖർജിക്കും അമ്മ ഇന്ദ്രാണിക്കും എതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിക്കൊണ്ട് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. ഏറെ വിവാദമായ കേസിന്‍റെ വിചാരണ ഫെബ്രുവരി ഒന്നിന് ആരംഭിക്കും. ഇന്ദ്രാണി മുഖർജിയുടെ മുൻ ഭർത്താവ് സഞ്ജീവ ഖന്നക്കെതിരെ സി.ബി.ഐ വധശ്രമത്തിന്  കുറ്റപ്പത്രം സമർപ്പിച്ചിട്ടുണ്ട്. ഇന്ദ്രാണിയുടെ ഡ്രൈവറായ ശ്യാംവർ റോയിയെ മാപ്പുസാക്ഷിയായി നേരത്തേ സി.ബി.ഐ പ്രഖ്യാപിച്ചിരുന്നു. കൊലപാതകത്തെക്കുറിച്ച പീറ്റർ മുഖർജിക്ക് തുടക്കം മുതലേ അറിയാമായിരുന്നു എന്നും കുറ്റപത്രത്തിലുണ്ട്. 

വർഷങ്ങൾക്ക് ശേഷമാണ് ഷീനബോറയുടെ കൊലപാതകത്തിന്‍റെ ചുരുൾ അഴിഞ്ഞത്. ഡ്രൈവറുടേയും മുൻഭർത്താവിന്‍റെയും സഹായത്തോടെയാണ് ഇന്ദ്രാണി മുഖർജി മകൾ ഷീനയെ കൊലപ്പെടുത്തിയത്. ഇന്ദ്രാണിയുടെ ആദ്യ ബന്ധത്തിലെ മകളായിരുന്നു ഷീന ബോറ. പീറ്റർ മുഖർജിയുടെ ആദ്യ ബന്ധത്തിലെ മകൻ രാഹുലുമായുള്ള അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇവരുടെ ബന്ധത്തെ മാതാപിതാക്കൾ എതിർത്തിരുന്നു. ഇവർ വിവാഹിതരാവുകയാണെങ്കിൽ പീറ്റർ മുഖർജിയുടെ സ്വത്തുക്കൾ മക്കളിലേക്ക് പോകുമോയെന്ന ഭയവും കൊലയിലേക്ക് ന‍യിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. മുംബൈ മെട്രോയിലെ ജീവനക്കാരിയായിരുന്ന ഷീനയെ 2012 ഏപ്രിൽ 24നാണ് കാണാതാവുന്നത്. തൊട്ടടുത്ത മാസം ഷീനയുടെ ശരീരഭാഗങ്ങൾ മുംബൈക്കടുത്ത് കാട്ടിൽ നിന്ന് കണ്ടെടുത്തു.മൂന്ന് വർഷത്തിന് ശേഷം ആഗസ്റ്റിലാണ് പ്രതികൾ അറസ്റ്റിലാവുന്നത്.
 

Tags:    
News Summary - Sheena Bora Murder Case: Indrani Mukerjea, Peter Mukerjea Charged With Murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.