ഷീനബോറ കേസ്​: പീറ്റർ മുഖർജിയെ സംശയമെന്ന്​ ഇന്ദ്രാണി

മുംബൈ: മകളെ തട്ടിക്കൊണ്ടുപോയി തെളിവുകൾ നശിപ്പിച്ചതിനു പിന്നിൽ ത​​െൻറ ഭർത്താവും സ്​റ്റാർ ഇന്ത്യ ടെലിവിഷൻ കമ്പനിയുടെ മുൻ മേധാവിയുമായ പീറ്റർ മുഖർജിയാണെന്ന്​ ബലമായി സംശയിക്കുന്നതായി ഇന്ദ്രാണി മുഖർജി. 2012 ലും 2015 ലും പീറ്റർ മുഖർജിയുടെ മൊബൈൽ കാൾ ഡാറ്റാ റെക്കോഡ്​ ആവശ്യപ്പെട്ട്​ പ്രത്യേക സി.ബി.െഎ കോടതിയിൽ നൽകിയ അപേക്ഷയിലാണ്​ ഇന്ദ്രാണി മകളുടെ തിരോധാനത്തിന്​ പിന്നിൽ പീറ്റർ ആണെന്ന ആരോപണം ഉന്നയിച്ചത്​. ഒരു പ​േക്ഷ അവൾ സ്​നേഹിക്കുകയും വിശ്വസിക്കുകയും ചെയ്​തയാളുടെ ആർത്തി, അസൂയ, കാമം എന്നിവ മൂലം ഷീന കൊല്ലപ്പെട്ടിരിക്കാമെന്ന്​​ ഇന്ദ്രാണി പറയുന്നു.

മാപ്പുസാക്ഷിയായി മാറിയ ത​​െൻറ ഡ്രൈവർ ശ്യാംവർ റായിയും മറ്റ്​ ചിലരുമായി ചേർന്ന്​ മകളെ തട്ടിക്കൊണ്ടുപോകാനും പിന്നീട്​ തന്നെ കേസിൽ കുടുക്കാനും പീറ്റർ ഗൂഢാലോചന നടത്തിയെന്നും ആരോപിക്കുന്നു. ഇത്​ വ്യക്​തമാകാനാണ്​ ഷീനയെ കാണാതായ 2012 ലെയും കൊലക്കുറ്റത്തിന്​ താൻ അറസ്​റ്റിലായ 2015 ലെയും പീറ്ററി‍​െൻറ മൊബൈൽ കാൾ റെക്കോഡ്​ ആവശ്യപ്പെടുന്നതെന്ന്​​ ഇന്ദ്രാണി അപേക്ഷയിൽ പറഞ്ഞു. 2012 ഏപ്രിലിലാണ്​ ഷീന ബോറയെ കാണാതാവുന്നത്​.

ഷീന കൊല്ലപ്പെട്ടതായി​ വെളിപ്പെടുന്നത്​ 2015 ലാണ്​. തുടർന്ന്​ ഇന്ദ്രാണി അറസ്​റ്റിലായി. ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മകളാണ്​ ഷീന എന്ന വിവരവും ​അവർ കൊലചെയ്യപ്പെട്ടശേഷമാണ്​ പുറത്തുവരുന്നത്​. അതുവരെ ഷീനയെ ത​​െൻറ സഹോദരി എന്ന നിലയിലാണ്​ ഇന്ദ്രാണി മറ്റുള്ളവർക്ക്​ പരിചയപ്പെടുത്തിയിരുന്നത്​​. ആദ്യം മുംബൈ പൊലീസ്​ അന്വേഷിച്ച കേസ്​ പിന്നീട്​ സി.ബി.െഎ ഏറ്റെടുത്തതോടെ പീറ്റർ മുഖർജിയും അറസ്​റ്റിലാവുകയായിരുന്നു. 

Tags:    
News Summary - Sheena Bora Case: Indrani Says Peter Done the Crime - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.