​ഉമർ ഖാലിദിനൊപ്പം, നിലപാട്​ വ്യക്തമാക്കി ശശിതരൂർ

ന്യൂഡൽഹി: ഡൽഹി കലാപത്തിന്​ ഗൂഡാലോചന നടത്തി എന്ന കുറ്റം ആരോപിച്ച്​ ആക്​റ്റിവിസ്​റ്റ്​ ഉമർ ഖാലിദിനെ അറസ്​റ്റ്​ ചെയ്​ത സംഭവത്തിൽ പ്രതി​കരണവുമായി കോൺഗ്രസ്​ നേതാവ്​ ശശി തരൂർ എം.പി.

'പ്രധാനമന്ത്രി വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന്​ പറയുന്നു. പക്ഷേ, അഭിപ്രായപ്രകടനം നടത്തിയതി​െൻറ പേരിൽ വിലകൊടുക്കേണ്ടിവരുന്നവരെ പരാമർശിക്കാൻ അദ്ദേഹം മറന്നു. ഇന്നത്തെ ഇന്ത്യയിൽ പകപോക്കുന്നത്​ സ്വന്തം പൗരൻമാർക്കുനേരെ മാത്രമാണ്​. അല്ലാതെ, ഇന്ത്യയുടെ പരമാധികാരം ​ചോദ്യം ചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ നടപടികളെയല്ല'- ഉമർ ഖാലിദി​െൻറ പിതാവ്​ എസ്​.ക്യൂ.ആർ ഇല്യാസി​െൻറ ട്വീറ്റിനൊപ്പം സ്​റ്റാൻഡ്​ വിത്ത്​ ഉമർ ഖാലിദ്​ എന്ന ടാഗോടെ ശശി തരൂർ ട്വീറ്റ്​ ചെയ്​തു.

ഡൽഹി കലാപമുണ്ടാക്കാൻ ഗൂഡാലോചന നടത്തി എന്നാണ്​ ​ജവഹർലാൽ നെഹ്​റു യൂണിവേഴ്​സിറ്റിയിലെ മുൻ വിദ്യാർഥി ഉമർ ഖാലിദി​ന്​ മേൽചുമത്തിയ കുറ്റം. ഡൽഹി കലാപത്തിൻെറ പ്രതിപ്പട്ടികയിൽ​ തന്നെ വലിച്ചിഴക്കാൻ ഡൽഹി പൊലീസ്​ കള്ള സാക്ഷിമൊഴി നൽകാൻ പലരെയും നിർബന്ധിക്കുന്നതായി ആരോപിച്ച്​ നേരത്തെ ഉമർ ഖാലിദ്​ ഡൽഹി പൊലീസ് കമീഷണർ എസ്​.എൻ. ശ്രീനിവാസ്​തവക്ക് കത്തെഴുതിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.