കൊൽക്കത്ത: വിവാദമായ ‘ഹിന്ദു പാകിസ്താൻ’ പരാമർശത്തിൽ കോൺഗ്രസ് എം.പി ശശി തരൂർ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കൊൽക്കത്ത കോടതി. ശശി തരൂർ രാജ്യത്തെ അപമാനിച്ചുവെന്നും മത വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും മതനിരപേക്ഷത തകർക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് അഭിഭാഷകനായ സുമീത് ചൗധരിയാണ് കോടതിയിൽ ഹരജി നൽകിയത്. ആഗസ്ത് 14ന് കോടതിയിൽ തരൂർ നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം.
ഇനിയും ബി.ജെ.പി അധികാരത്തിൽ വരുകയും രാജ്യസഭയിലടക്കം ഭൂരിപക്ഷം ലഭിക്കുകയും ചെയ്താൽ പുതിയ ഭരണഘടന നിലവിൽ വരുമെന്നും ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നുമായിരുന്നു തരൂരിെൻറ പ്രസ്താവന.
വിവാദ പ്രസ്താവന പിൻവലിച്ച് തരൂർ മാപ്പുപറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കാൻ കോൺഗ്രസ് തരൂരിനെ ഉപദേശിച്ചു. എന്നാൽ പ്രസ്തവന പിൻവലിക്കാൻ തരൂർ തയാറായില്ല.
ബി.ജെ.പിയുടെയും ആർ.എസ്.എസിെൻറയും ഹിന്ദുരാഷ്്ട്രമെന്ന ആശയം പാകിസ്താെൻറ കണ്ണാടി ബിംബമാണെന്ന് തരൂർ പറഞ്ഞു. മതമേധാവിത്ത രാഷ്ട്രമായാണ് പാകിസ്താൻ രൂപവത്കരിച്ചത്. ഇന്ത്യ ഒരിക്കലും അത് അംഗീകരിക്കുന്നില്ല. ജനസംഖ്യയിൽ കൂടുതലുള്ള മതത്തിന് മേധാവിത്തം നൽകാനാണ് അവരുടെ ശ്രമം. ന്യൂനപക്ഷങ്ങൾക്ക് കീഴാളസ്ഥാനമേ കിട്ടൂ. അതൊരു ഹിന്ദു പാകിസ്താനായിരിക്കും. താൻ പറഞ്ഞത് പുതിയ കാര്യമൊന്നുമല്ല. മുമ്പും പറഞ്ഞിട്ടുണ്ട്. ആർ.എസ്.എസ് പറഞ്ഞുവെച്ചിട്ടുള്ളതാണ് താൻ ചൂണ്ടിക്കാട്ടുന്നത്. അതിെൻറ പേരിൽ േഖദം പ്രകടിപ്പിക്കാനൊന്നും ഉദ്ദേശിക്കുന്നില്ല. ഹിന്ദുരാഷ്ട്രമെന്ന ആശയം അവർ കൈവിട്ടുവെങ്കിൽ, അക്കാര്യമാണ് അവർ പറയേണ്ടതെന്നും തരൂർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.