ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ എല്ലാവര്ക്കും സ്വീകാര്യനായ നേതാവാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. ദലിത് വിഭാഗത്തിൽനിന്നുള്ള ആളാണ് അദ്ദേഹം. ശശി തരൂർ വരേണ്യ വിഭാഗത്തിന്റെ പ്രതിനിധിയാണ്.
ഖാർഗെ പരിചയസമ്പത്തുള്ള നേതാവും ശുദ്ധമായ മനസ്സിനുടമയുമാണ്. ബൂത്ത് തലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അനുഭവസമ്പത്ത് അനിവാര്യമാണ്. ഇക്കാര്യത്തില്‍ ശശി തരൂരിനെ ഖാര്‍ഗെയുമായി താരതമ്യം ചെയ്യാനാവില്ല. തരൂര്‍ നല്ല മനുഷ്യനും ചിന്തകനുമാണ്. എന്നാല്‍, വരേണ്യ വിഭാഗക്കാരനാണെന്നത് പോരായ്മയാണെന്നും ജയ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.