Posted On
date_range Updated On
date_range ശരദ് പവാറിന് ദേഹസ്വാസ്ഥ്യം; വിശ്രമത്തിന് നിർദേശം
ന്യൂഡൽഹി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാറിന് ദേഹസ്വാസ്ഥ്യം. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ബാരാമതിയിൽ നടന്ന യോഗത്തിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ പവാറിന് വിശ്രമം നിർദേശിച്ചിട്ടുണ്ട്.
ഞായറാഴ്ച പൂനെ ജില്ലയിലെ പുരന്ദറിലേക്ക് നടത്താനിരുന്ന അദ്ദേഹത്തിന്റെ സന്ദർശനം റദ്ദാക്കിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
വേദിയിൽ വച്ച് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനു പിന്നാലെ മകളും എം. പിയുമായ സുപ്രിയ സുലെ ആരോഗ്യ വിദഗ്ധരെ വിവരമറിയിക്കുകയായിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.