ശരദ്​ പവാറും ഉദ്ധവ്​ താക്കറെയും തെരുവിലിറങ്ങും; മുംബൈയിലും കർഷക സമരം ഒരുങ്ങുന്നു

മുംബൈ: ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണയുമായി റിപ്പബ്ലിക്​ ദിനത്തിൽ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും പ്രക്ഷോഭത്തിന്​ ഒരുക്കങ്ങൾ. സമരത്തിൽ മുൻ കേന്ദ്ര കൃഷിമന്ത്രിയും എൻ.സി.പി അധ്യക്ഷനുമായ ശരദ്​ പവാറും മഹാരാഷ്​ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ്​ താക്കറെയും പങ്കെടുത്തേക്കും.

ശനിയാഴ്​ച മഹാരാഷ്​ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്​ ട്രാക്​ടറുകൾ അടക്കമുള്ള വാഹനങ്ങളിൽ കർഷകർ മുംബൈയിൽ എത്തും. 25ന്​ രാജ്​ഭവനിലേക്ക്​ കൂറ്റൻ റാലി നടത്തും. വിവാദ കാർഷിക നിയമം പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഗവർണർക്ക്​ നിവേദനം നൽകും. റിപ്പബ്ലിക്​ ദിനത്തിൽ ആസാദ്​ മൈതാനത്ത്​ പതാക ഉയർത്തും.

കർഷകർ, തൊഴിലാളികൾ, മത- സാംസ്​കാരിക സംഘടനകൾ എന്നിവർ പങ്കെടുക്കുമെന്ന്​ കിസാൻ സഭ ദേശീയ നേതാവ്​ അശോക്​ ധാവ്​ളെ പറഞ്ഞു. സമരത്തി‍െൻറ മുന്നോടിയായി 'കിസാൻ അലയൻസ്​ മോർച്ച'യുടെ നേതൃത്വത്തിൽ ശനിയാഴ്​ച നഗരത്തിൽ കൂറ്റൻ പ്രകടനം നടന്നു. കർഷക നേതാവ്​ രാജുഷെട്ടി, ആക്​ടിവിസ്​റ്റ്​ മേധാപട്​കർ തുടങ്ങിയവർ പങ്കെടുത്തു. 

Tags:    
News Summary - sharad pawar and uddhav thackeray will lead farmers protest in mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.