പവാറിന്‍റെ വിശ്വസ്​തൻ ദിലീപ്​ വൽസേ പാട്ടീൽ മഹാരാഷ്​ട്ര ആഭ്യന്തര മന്ത്രിയാകും

ന്യൂഡൽഹി: മുതിർന്ന നേതാവും എൻ.സി.പി അധ്യക്ഷൻ ശരദ്​ പവാറിന്‍റെ വിശ്വസ്​ഥനുമായ ദിലീപ്​ വൽസേ പാട്ടീൽ മഹാരാഷ്​ട്ര ആഭ്യന്തര മന്ത്രിയാകും. ആഭ്യന്തരമന്ത്രിയായിരുന്ന അനിൽ ദേശ്മുഖിനെതിരായ അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ​ഹൈകോടതി ഉത്തരവിട്ടതിനെത്തുടർന്ന് അദ്ദേഹം തിങ്കളാഴ്ച രാജി​െവച്ചിരു​ന്നു. നിലവിൽ ഉദ്ദവ്​ താക്കറെ സർക്കാറിൽ തൊഴിൽ-എക്​സൈസ്​ വകുപ്പുകൾ കൈകാര്യം ചെയ്യുകയായിരുന്നു പാട്ടീൽ.

ശരദ്​ പവാറിന്‍റെ പി.എ ആയിട്ടായിരുന്നു ദിലീപ്​ വൽസേ പാട്ടീലിന്‍റെ രാഷ്​ട്രീയ ജീവിതത്തിന്‍റെ തുടക്കം. 1990ൽ കോൺഗ്രസ്​ ടിക്കറ്റിൽ എം.എൽ.എ ആയ പാട്ടീൽ 1999ൽ പവാർ എൻ.സി.പി രൂപികരിച്ച വേളയിൽ പാർട്ടി വിടുകയായിരുന്നു. ഏഴ്​ തവണ എം.എൽ.എ ആയിട്ടുണ്ട്​. നിലവിൽ ആംബിഗോൺ മണ്ഡലത്തെയാണ്​ പ്രതിനിധീകരിക്കുന്നത്​.

പാട്ടീലിന്‍റെ പിതാവും കോൺഗ്രസ്​ എം.എൽ.എയുമായിരുന്ന ദത്തത്രേയ്​ വൽസേ പാട്ടീലും പവാറിന്‍റെ അടുപ്പക്കാരനായിരുന്നു.

ഹോട്ടൽ - ബാർ വ്യവസായികളിൽനിന്ന് പ്രതിമാസം 100 കോടി രൂപ വസൂലാക്കി നൽകാൻ അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന മുംബൈ പൊലീസ് കമീഷണർ പരംബീർ സിങ്ങിന്‍റെ ആരോപണത്തെ തുടർന്നാണ്​ സി.ബി.ഐ അന്വേഷണത്തിന് ബോംബെ ഹൈകോടതി ഉത്തരവിട്ടത്​.

സി.ബി.ഐ അന്വേഷണം തുടങ്ങാൻ പോകുന്നതിനാൽ അനിൽ ദേശ്മുഖ് തൽസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് അ​ദ്ദേഹം അംഗമായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) നേതാവ് പറഞ്ഞു.

പരംബീർ സിങ്ങ് നൽകിയ ഹരജിയിൽ ചീഫ് ജസ്റ്റിസ് ദിപാങ്കർ ദത്ത, ജസ്റ്റിസ് കുൽക്കർണി എന്നിവരാണ് തിങ്കളാഴ്ച വിധി പറഞ്ഞത്.

ഹരജി പരിഗണിക്കെ പൊലീസ് കമ്മീഷണറായിരുന്നിട്ടും പരംബീർ സിങ്ങ്, മന്ത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാത്തതിനെ കോടതി വിമർശിച്ചിരുന്നു. പൊലീസ് പക്ഷപാതം കാണിക്കുമെന്നതിനാലാണ് കേസ് കൊടുക്കാതിരുന്നതെന്ന സിങ്ങി​ന്‍റെ വാദം കോടതി അംഗീകരിച്ചു. അസാധാരണ സംഭവമെന്ന് വിശേഷിപ്പിച്ചാണ് കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

15 ദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്താനാണ് നിർദേശം. തുടരന്വേഷണം വേണമോയെന്ന് തുടർന്ന് സി.ബി.ഐ ഡയറക്ടർക്ക് തീരുമാനിക്കാം.

അംബാനി ഭീഷണി കേസിൽ അറസ്റ്റിലായ അസിസ്റ്റൻറ് ഇൻസ്പെക്ടർ സച്ചിൻ വാസെയോട് പണം പിരിക്കാൻ മന്ത്രി ആവശ്യപ്പെട്ടെന്നാണ് സിങ്​ ആരോപിച്ചത്. അംബാനി കേസിൽ സച്ചിൻ അറസ്റ്റിലായതിനെ തുടർന്നാണ് മുംബൈ പൊലീസ് കമീഷണർ പദവിയിൽനിന്ന് പരംബീർ സിങ്ങിനെ മാറ്റിയത്.

തൊട്ടുപിന്നാലെ ആഭ്യന്തര മന്ത്രിക്കെതിരെ ആരോപണമുന്നയിച്ച് സിങ്​ മുഖ്യമന്ത്രിക്ക് കത്തയക്കുകയായിരുന്നു. തുടർന്ന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. ബോംബെ ഹൈകോടതിയെ സമീപിക്കാൻ നിർദേശിച്ച് സുപ്രീം കോടതി ഹരജി തള്ളുകയായിരുന്നു.

Tags:    
News Summary - Sharad Pawar Aide Dilip Walse Patil becomes New Maharashtra Home Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.