ആർ.എസ്.എസിനെ പ്രശംസിച്ച് ശങ്കർ മഹാദേവൻ; ഇന്ത്യയുടെ സംസ്കാരം സംരക്ഷിക്കാൻ പ്രവർത്തിച്ചതിന് നന്ദിയെന്ന്

ന്യൂഡൽഹി: ഇന്ത്യയുടെ സംസ്കാരം സംരക്ഷിച്ചതിന് ആർ.എസ്.എസിന് നന്ദി പറഞ്ഞ് പ്രശസ്ത ​ഗായകനും സം​ഗീത സംവിധായകനുമായ ശങ്കർ മഹാദേവൻ. രാജ്യത്തിന് വേണ്ടി ചെയ്ത നല്ല പ്രവർത്തികളിൽ നിന്നും അനു​ഗ്രഹം ഉൾക്കൊള്ളാൻ മാത്രമേ തനിക്ക് സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർ.എസ്.എസ് സംഘടിപ്പിച്ച വാർഷിക വിജയദശമി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിൻെ പരാമർശം.

“എനിക്കെന്താണ് പറയാനാവുക.. എനിക്ക് നിങ്ങളെ വണങ്ങാൻ മാത്രമേ സാധിക്കൂ. രാജ്യത്തിൻെ അഖണ്ഡ ഭാരതം എന്ന ആശയത്തെ സംരക്ഷിക്കാനും, നമ്മുടെ സംസ്കാരത്തെയും വിശ്വാസത്തെയും സംരക്ഷിക്കാനും ആർ.എസ്.എസ് നടത്തിയ പ്രവർത്തനങ്ങൾ മറ്റെന്തിനേക്കാളും മുകളിലാണ്“ അദ്ദേഹം കൂട്ടിച്ചേർത്തു.

മുമ്പ് ആർ.എസ്.എസ് തലവൻ മോഹൻ ഭാ​ഗവതുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേ​ഹം പറഞ്ഞു. ഇന്ത്യക്കാരനായതിൽ അഭിമാനം തോന്നുന്നുവെന്നും ശങ്കർ മഹാദേവൻ പറഞ്ഞു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്ര മന്ത്രി നിതിൻ ​ഗഡ്കരി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

Tags:    
News Summary - Shankar Mahadevan praises RSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.