​‘ജനാധിപത്യത്തിന്​ നാണക്കേട്​’; ജെ.എൻ.യു അക്രമത്തിനെതിരെ മമത

കൊൽക്കത്ത: ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്​​​​റു യൂ​​​നി​​​വേ​​​ഴ്​​​​സി​​​റ്റി (ജെ.​​​എ​​​ൻ.​​​യു) വി​​​ ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​നേ​​​രെയുളള അക്രമ സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ച്​ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വിദ്യാർഥികൾക്കെതിരായ ജനാധിപത്യത്തിന്​ തന്നെ നാണക്കേടാണെന്ന്​ മമത ട്വിറ്ററിലൂടെ വിമർശിച്ചു.

ജെ.എൻ.യുവിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമെതിരായ അക്രമങ്ങളെ ശക്തമായി അപലപിക്കുന്നു. ഈ കിരാത കൃത്യത്തെ കുറിച്ച്​ പറയാൻ വാക്കുകളില്ല. നമ്മുടെ ജനാധിപത്യത്തിന്​ നാണക്കേടാണിത്​​- മമത ട്വീറ്റ്​ ചെയ്​തു.

കാമ്പസിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക്​ ഐക്യദാർഢ്യവുമായി തൃണമൂൽ കോൺഗ്രസി​​​​െൻറ പ്രതിനിധി സംഘം ​െജ.എൻ.യു സന്ദർശിക്കുമെന്നും മമത അറിയിച്ചു. മുതിർന്ന നേതാവ്​ ദിനേശ്​ ത്രിവേദി, എം.പിമാരായ സജ്​ദ അഹമ്മദ്​, മാനസ്​ ഭൂനിയ, വിവേക്​ എന്നിവരാണ്​ ജെ.എൻ.യുവിലെത്തുക.

കാമ്പസിൽ ഫീസ്​ വർധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാർഥികളാണ്​ കഴിഞ്ഞ ദിവസം രാത്രി അക്രമത്തിനിരയായത്​. ആയുധങ്ങളുമായി കാമ്പസിലെത്തിയ മുഖംമൂടി സംഘം അധ്യാപകരെ ഉൾപ്പെടെ മർദിച്ചിരുന്നു.

Tags:    
News Summary - Shame On Our Democracy: Mamata Banerjee Condemns JNU Violence - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.