ശഹീൻ ബാഗ്​ സമരം: ബി.ജെ.പിയുടെ നാടകമെന്ന്​ ആം ആദ്​മി പാർട്ടി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ശഹീന്‍ബാഗ് സമരം ബി.ജെ.പിയുടെ തിരക്കഥയായിരുന്നുവെന്ന്​ ആം ആദ്​മി പാർട്ടി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പി​​െൻറ മുന്നോടിയായി ശഹീൻ ബാഗ്​ സമരത്തെ രാഷ്​ട്രീയമായി ഉപയോഗിക്കുകയാണ്​ ബി.ജെ.പി ചെയ്​തത്​. ബി.ജെ.പി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ സമരത്തിലാണ് തങ്ങള്‍ പങ്കുചേര്‍ന്നതെന്നതില്‍ സമരക്കാര്‍ക്ക് ലജ്ജ തോന്നണമെന്നും ആം ആദ്​മി പാർട്ടി വക്താവ്​ സൗരഭ്​ ഭരദ്വാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ശഹീൻ ബാഗിലെ സമരക്കാരെ നീക്കാൻ പൊലീസ്​ നടത്തിയ പ്രകടനം ബി.ജെ.പിയുടെ നാടകമായിരുന്നു. 50 ഓളം സമരക്കാർ പാർട്ടിയിൽ ചേർന്നെന്ന ബി.ജെ.പിയുടെ വാദം അപഹാസ്യമാണ്​. റിയ​ല്‍ എ​സ്​​റ്റേ​റ്റു​കാ​ര​ൻ ശഹസാദ് അലി, ഗൈനക്കോളജിസ്റ്റ് ഡോ. മെഹ്രീൻ, മുൻ ആം ആദ്മി പ്രവർത്തകൻ തബസും ഹുസൈൻ എന്നിവർ ശഹീൻ ബാഗ്​ ആക്​റ്റിവിസ്​റ്റുകളാണെന്നും ഇവർ പാർട്ടിയിൽ ചേർന്നുവെന്നുമാണ്​ ബി.ജെ.പി പ്രചരിപ്പിച്ചത്​. ഇതിന്​ പിന്നാലെയാണ്​ എ.എ.പി ആരോപണവുമായി രംഗത്തെത്തിയത്​.

ബി.ജെ.പിയുടെ നിർദേശപ്രകാരം ഡൽഹി പൊലീസ്​ പ്രതിഷേധക്കാരെ നീക്കാതെ ഒത്തുകളിക്കുകയാണ്​ ചെയ്​ത​ത്​. ശേഷം പ്രതിഷേധക്കാരും ആം ആദ്​മി പാർട്ടിയും കൈകോർത്ത​താണെന്ന്​ ആരോപിച്ച​​ു​.

സമരത്തിൻെറ പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കളാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നത്. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ ആളുകളാണോ ഇപ്പോള്‍ അവരുടെ പാർട്ടിയിൽ ചേർന്നത്​്​. അതോ അവര്‍ ബി.ജെ.പിക്കൊപ്പം ഉണ്ടായിരുന്നവരാണോ? ഡല്‍ഹിയിലെ ബി.ജെ.പി അനുഭാവികൾ യഥാർഥത്തിൽ എതിര്‍ത്തത്​ പാർട്ടിയുടെ ഭാഗമായ ആളുകള്‍ തന്നെയാണെന്നും ഭരദ്വാജ് പറഞ്ഞു.

ബി.ജെ.പി തെരഞ്ഞെടുപ്പിൽ നേരിട്ട പ്രധാന പ്രശ്നം ശഹീൻ ബാഗ് പ്രതിഷേധമായിരുന്നു. എന്നാൽ ഇന്ന്​ ശഹീൻ ബാഗ് സമരസംഘാടകർ ബി.ജെ.പിയിൽ ചേർന്നുവെന്ന്​ അവർ ഉന്നയിക്കുന്നു. ഡൽഹി ധ്രുവീകരണം നടത്തി ജയിക്കാൻ ബി.ജെ.പി ശ്രമിച്ചതെന്നും സൗരഭ് ഭരദ്വാജ് ആരോപിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.