ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടക്കുന്ന ശാഹീൻബാഗ് ഇന്ന് ചാവേറുകളെ വാർത്തെടുക്കുന്ന ഇടമായി മ ാറിയെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. രാജ്യത്തിനെതിരായ ഗൂഢാലോചനയാണ് ശാഹീൻബാഗിൽ നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.
ശാഹീൻബാഗ് ഇപ്പോൾ ഒരു മുന്നേറ്റമല്ല. അവിടെ ചാവേർ ബോബുകളെ സൃഷടിച്ചെടുക്കുകയാണ്. രാജ്യ തലസ്ഥാനത്ത് തന്നെ രാജ്യത്തിനെതിരായ ഗൂഢാലോചന ആസൂത്രണം ചെയ്യുകയാണെന്നും ഗിരിരാജ് സിങ് ട്വിറ്ററിൽ കുറിച്ചു.
ശാഹീൻബാഗിലെ സമരക്കാർക്കെതിരെ ബി.ജെ.പി നേതാക്കൾ നിരവധി ആരോപണങ്ങളാണ് ഉയർത്തുന്നത്. ശാഹീൻബാഗ് മിനി പാകിസ്താനാണെന്ന ഡൽഹി സ്ഥാനാർഥി കപിൽ മിശ്രയുടെ വിമർശനവും വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.