അമിത്​ഷായുടെ വീട്ടിലേക്ക്​ മാർച്ച്: ശാഹീൻ ബാഗ്​ സമരക്കാർ മടങ്ങി

ന്യൂ​ഡ​ൽ​ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ഷായുടെ വീട്ടിലേക്ക്​ നടത്തിയ മാർച്ച് പൊലീസ്​ തടഞ്ഞതിനെ തുടർന് ന്​ ശാഹീൻ ബാഗിലെ സമരക്കാർ സമരപന്തലിലേക്ക്​ മടങ്ങി. പൊലീസ്​ ബാരിക്കേഡ്​ വെച്ച്​ തടഞ്ഞതി​നെ തുടർന്ന്​ സമരക്കാ ർ റോഡിൽ കുത്തിയിരുന്ന്​ പ്രതിശേഷധിച്ചിരുന്നു. അമിത് ഷായുമായി കൂടിക്കാഴ്ചക്കുള്ള അനുമതി തേടിയതായി പൊലീസ് അറിയിച്ചതിനെ തുടർന്നാണ് സമരക്കാർ മടങ്ങിയത്. സമരത്തിൽ നിന്ന് പിന്തിരിയില്ലെന്നും എന്നാൽ, അക്രമാസക്തമാകാൻ ഉദ്ദേശിക്കുന്നില്ലെന്നും സമരക്കാർ പറഞ്ഞു.

ശാ​ഹീ​ൻ​ ബാ​ഗ്​ സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച​ ന​ട​ത്താ​ൻ ഒ​രു​ക്ക​മാ​ണെ​ന്നും ത​​​ന്‍റെ ഒാ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ൽ മൂ​ന്നു​ ദി​വ​സ​ത്തി​ന​കം കൂ​ടി​ക്കാ​ഴ്​​ച അ​നു​വ​ദി​ക്കു​മെ​ന്നും അ​മി​ത്​ ഷാ ​ഡ​ൽ​ഹി​യി​ൽ പ്ര​സ്​​താ​വി​ച്ചി​രു​ന്നു. ഇതിനുപിന്നാലെയാണ് അ​ദ്ദേ​ഹ​ത്തി​​ന്‍റെ വ​സ​തി​യി​ലേ​ക്ക്​ മാർച്ച് നടത്തിയത്.

സ​മ​ര​ക്കാ​രു​മാ​യി അ​മി​ത്​ ഷാ ​കൂ​ടി​ക്കാ​ഴ്​​ച നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചിരുന്നു. അതേസമയം, അമിത് ഷായുടെ വസതിക്ക് മുമ്പിൽ പൊലീസ് സുരക്ഷ ശക്തമാക്കി. പ്രതിഷേധക്കാരെ തടയാൻ റോഡിൽ രണ്ടിടത്ത് ബാരിക്കേഡ് തീർത്തിരുന്നു.

ആ​ർ​ക്കും ത​​​​​​​െൻറ ഒാ​ഫി​സി​ൽ വ​രാ​മെ​ങ്കി​ലും ആ​രും വ​ന്നി​ട്ടി​ല്ലെ​ന്നും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം അ​ട​ക്ക​മു​ള്ള​വ ച​ർ​ച്ച​ചെ​യ്യാ​ൻ ത​നി​ക്ക്​ തു​റ​ന്ന മ​ന​സ്സാ​ണു​ള്ള​തെ​ന്നുമായിരുന്നു അ​മി​ത്​ ഷായുടെ പ്രസ്താവന.

Tags:    
News Summary - Shaheen Bagh march to amit shah's home; protesters return -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.