മാറുന്ന ലോകത്തിൽ നമുക്കാവശ്യം ഗാന്ധിജി 2.0 -ഷാരൂഖ് ഖാൻ

ന്യൂഡൽഹി: ഗാന്ധിജി 2.0യാണ് നമുക്ക് ആവശ്യമെന്നും കാരണം ലോകം മാറുകയാണെന്നും എല്ലാം ഡിജിറ്റലൈസ് ചെയ്യപ്പെടുകയാമ െന്നും ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പങ്കെടുത്ത മഹാത്മാ ഗാന്ധിയുടെ ജന്മവാർഷകത്തോടനുബന്ധിച്ച ചടങ്ങളിൽ സംസാരിക്കുകയായിരുന്നു ഷാരൂഖ്.

വൃത്തിയുള്ളവരായിരിക്കണമെന്ന് നമ്മൾക്കെല്ലാം അറിയാം. പക്ഷേ, ഈ ആശയം പ്രധാനമന്ത്രി മോദി വീണ്ടും പരിചയപ്പെടുത്തി, സ്വച്ഛ് ഭാരത് എന്ന പേരിൽ. മുമ്പ് അതേക്കുറിച്ച് ബോധവത്കരണം ഒന്നും ഉണ്ടായിരുന്നില്ല -ഷാരൂഖ് പറഞ്ഞു.

അതേസമയം, ഗാന്ധിയുടെ ആശയങ്ങൾ വ്യാപിപ്പിച്ച സിനിമാ ടെലിവിഷൻ രംഗത്തുള്ളവരെ തന്‍റെ പ്രസംഗത്തിൽ പ്രധാനമന്ത്രി അഭിനന്ദിച്ചു.

Tags:    
News Summary - shah-rukh-khan-says-need-gandhi-2-0-in-a-changing-world-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.