Posted On
date_range Updated On
date_range ഷാരൂഖ് ഖാനും കത്രീന കൈഫിനും കോവിഡ്
മുംബൈ: ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കത്രീന കൈഫിനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും രണ്ടാം തവണയാണ് കോവിഡ് ബാധിക്കുന്നത്.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ഷാറൂഖിന് കോവിഡ് ബാധിച്ച കാര്യം ട്വീറ്റ് ചെയ്തത്. ഞങ്ങളുടെ ബ്രാൻഡ് അംബാസഡർ ഷാരൂഖ് ഖാൻ കോവിഡ് പോസിറ്റീവാണെന്ന് ഇപ്പോഴാണ് അറിഞ്ഞതെന്നും സൂപ്പർതാരം വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കണമെന്നും അവർ ട്വീറ്റിലൂടെ അഭ്യർഥിച്ചു.
നടൻ കാർത്തിക് ആര്യൻ കോവിഡ് ബാധിച്ചതായി അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഷാരൂഖിനും കത്രീനയ്ക്കും രോഗം സ്ഥിരീകരിച്ചത്. നടൻ ആദിത്യ റോയ് കപൂറിനും കോവിഡ് പോസിറ്റീവാണെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ, അദ്ദേഹം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മേയ് മാസം നടൻ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചതിനാൽ കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.