അപകടത്തിൽപ്പെട്ട ബസ് (ട്വിറ്റർ ചിത്രം)
Posted On
date_range Updated On
date_range കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേർക്ക് ദാരുണാന്ത്യം; നിരവധിപേർക്ക് പരിക്ക്
ജമ്മു: കശ്മീരിലെ അഖ്നൂർ സിറ്റിക്ക് സമീപം ടാണ്ട മേഖലയിൽ തീർഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഹാത്രസിൽനിന്ന് ജമ്മുവിലെ ശിവ്ഘോരിയിലേക്കുള്ള യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
ജമ്മു - പൂഞ്ച് ഹൈവേയിലെ കാളി ധർ മന്ദിറിനു സമീപത്താണ് അപടകമുണ്ടായത്. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. 15 പേരുടെ നില ഗുരുതരമാണ്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.