Posted On
date_range Updated On
date_range ആന്ധ്രയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് എട്ട് മരണം; 30 പേർക്ക് പരിക്ക്
ചിറ്റൂർ (ആന്ധ്രപ്രദേശ്): ബംഗൂരുവിൽനിന്നുള്ള എ.പി.എസ്.ആർ.ടി.സി ബസ് ട്രക്കുമായി കൂട്ടിയിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം. ചിറ്റൂർ ജില്ലയിലെ പലമനേരുവിന് സമീപം മോഗലി ചുരം റോഡിലാണ് അപകടമുണ്ടായത്. തിരുപ്പതി - ബംഗളൂരു ദേശീയപാതയുടെ ഭാഗമാണ് ഈ റോഡ്.
ഡിവൈഡർ മറികടന്നെത്തിയ ട്രക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ മറ്റൊരു വാഹനം ബസിന്‍റെ പിന്നിലും ഇടിച്ചു. മരിച്ചവരെല്ലാം ബസിലെ യാത്രക്കാരാണ്. ഇവർ തിരുപ്പതിയിലേക്കുള്ള യാത്രയിലായിരുന്നു. സംഭവത്തിൽ 30 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.