Posted On
date_range Updated On
date_range അഭയകേന്ദ്രത്തിൽ നിന്ന് മുസാഫർപൂർ ഇരകൾ ഉൾപ്പെടെ ഏഴ് പെൺകുട്ടികളെ കാണാതായി
പാട്ന: മൊകാമയിൽ നസേറത്ത് ഹോസ്പിറ്റൽ െസാസൈറ്റി നടത്തുന്ന അഭയ കേന്ദ്രമായ ബാൽ ഗൃഹത്തിൽ നിന്ന് ഏഴ് പെ ൺകുട്ടികളെ കാണാതായി. ഇതിൽ അഞ്ച് പേർ മുസാഫർപൂർ അഭയ കേന്ദ്രത്തിൽ ലൈംഗിക പീഡനത്തിന് ഇരയായവരാണ്.
അഭയ കേന്ദ്രത്തിെൻറ പ്രധാന ഗേറ്റിലെ ഗ്രിൽ മുറിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അന്തേവാസികളായ പെൺകുട്ടികളുടെ എണ്ണമെടുത്തപ്പോഴാണ് ഏഴ് പേരെ കാണാതായ വിവരം അറിഞ്ഞത്.
ലൈംഗിക പീഡനത്തിന് ഇരകളായതിനെ തുടർന്ന് മുസാഫർപൂരിലെ സേവാ സങ്കൽപ് ഏവം വികാസ് സമിതിയിൽ നിന്ന് അഞ്ച് കുട്ടികളെ നസറേത്ത് ഹോസ്പിറ്റൽ സൊസൈറ്റിയിലേക്ക് കഴിഞ്ഞ വർഷം ആഗസ്തിലാണ് എത്തിച്ചത്. പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.