ബംഗളൂരു: മൂന്നാഴ്ചയ്ക്ക് മുമ്പ് കാണാതായ 17 വയസ്സുകാരിയുടെ മൃതദേഹം ഒഴിഞ്ഞ പ്രദേശത്ത് നിന്ന് കണ്ടെത്തിയതിൽ നിർണായകമായി സി.സി.ടി.വി ദൃശ്യങ്ങൾ. സംഭവത്തിൽ ബിഹാർ സ്വദേശികളെ അറസ്റ്റു ചെയ്തു. രണ്ടു യുവാക്കൾ സ്യൂട്ട് കേസുമായി വരുന്ന ദൃശ്യങ്ങളാണ് സി.സി.ടി.വിയിൽ നിന്ന് ലഭിച്ചത്.
മെയ് 21ന് ചന്ദപുരയിൽ നീല സ്യൂട്ട്കേസിനുള്ളിൽ നിന്നാണ് യുവതിയുടെ മൃതദേഹം ലഭിക്കുന്നത്. രാത്രി 11.51 ഓടെ സ്യൂട്ട്കേസുമായി രണ്ടു പേർ നടന്നു വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സെക്കൻറുകൾക്ക് ശേഷം പ്രതികളിലൊരാൾ മരത്തിനു പുറകിലേക്ക് നോക്കി വന്ന വഴിയിലേക്ക് തന്നെ തിരികെ പോകുന്നത് കാണാം.
അടുത്ത സി.സി.ടി.വി ക്ലിപ്പിൽ രണ്ടുപേർ എന്തോ ഗൗരവത്തോടെ ചർച്ച ചെയ്യുന്നതും ബാഗുമായി ട്രാക്കിലേക്ക് പോകുന്നതും കാണാം. സംഭവത്തിൽ 7 പേരെ ഡിവിഷൻ പോലീസ് അറസ്റ്റു ചെയ്തു. ബിഹാറിലെ നവാഡ ജില്ലയിൽ നിന്നുള്ളവരാണ് പ്രതികൾ. ആഷിക് കുമാർ, മുകേഷ്, രാജാറാം മോഹൻ എന്നിവരാണ് അറസ്റ്റിലായവരിൽ മൂന്നുപേർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.