കർണാടകയിലെത്താൻ സേവാ സിന്ധു രജിസ്ട്രേഷൻ നിർബന്ധം

ബംഗളൂരു: അന്തർ സംസ്ഥാന യാത്രക്ക് പ്രത്യേക പാസ് ആവശ്യമില്ലെങ്കിലും ജൂൺ ഒന്ന് മുതൽ കേരളത്തിൽനിന്ന് ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽനിന്ന് കർണാടകയിലേക്ക് എത്തുന്നവർ സേവാ സിന്ധു പോർട്ടലിൽ നിർബന്ധമായും രജിസ്ട്രർ ചെയ്തിരിക്കണം. ഇതുസംബന്ധിച്ച വിശദമായ മാർഗനിർദേശം ആരോഗ്യവകുപ്പ് ഞായറാഴ്ച പുറത്തിറക്കി. രജിസ്ട്രർ ചെയ്യുന്നവർ പേരും മേൽവിലാസവും മൊബൈൽ നമ്പറും നൽകണം. എന്നാൽ, അപേക്ഷ നൽകി അനുമതിക്കായി കാത്തിരിക്കേണ്ടതില്ല. അപേക്ഷിച്ചതിൻെറ രേഖ മാത്രം മതിയാകും. കുടുംബാംഗങ്ങൾക്കല്ലാതെ ഒരു മൊബൈൽ നമ്പറിൽ ഒന്നിൽ കൂടുതൽ പേർക്ക് അപേക്ഷിക്കാനാകില്ല.

കർണാടകയിലൂടെ കടന്നുപോകുന്നവർ ഏതു സംസ്ഥാനത്തേക്കാണ് പോകുന്നതെന്നും കർണാടകയുടെ ഏത്​ അതിർത്തിയിലൂടെയാണ് പോകുന്നതെന്നും വ്യക്തമാക്കിയിരിക്കണം. അതിർത്തികളിലും വിമാനത്താവളങ്ങളിലും റെയിൽവെ സ്​റ്റേഷനുകളിലും ബസ് സ്​റ്റാൻഡിലും ആരോഗ്യ പരിശോധനയുണ്ടാകും. മഹാരാഷ്​​ട്ര ഒഴികെ കേരളം ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിൽനിന്ന് കർണാടകയിലെത്തുന്നവരെ പരിശോധിച്ച് രോഗലക്ഷണമില്ലാത്തവരുടെ കൈയിൽ സീൽ പതിപ്പിച്ച് 14 ദിവസത്തെ ഹോം ക്വാറൻറീനിലാക്കും. രോഗലക്ഷണമുള്ളവരെ ഏഴു ദിവസം കോവിഡ് കെയർ സ​​െൻററിൽ നിരീക്ഷണത്തിലാക്കും. തുടർന്ന് രോഗ ലക്ഷണത്തിൻെറ സ്ഥിതി പരിശോധിച്ച് ഏഴു ദിവസം വീട്ടിലെ നിരീക്ഷണത്തിലേക്ക് മാറ്റും.

14 ദിവസം ഹോം ക്വാറൻറീനിൽ കഴിയുന്നവരുടെ വീടിൻെറ വാതിലിൽ ഹോം ക്വാറൻറീൻ പോസ്​റ്ററും പതിപ്പിക്കും. തുടർന്ന് റെസിഡൻസ് അസോസിയേഷനുമായി ചേർന്ന് നിരീക്ഷണവും ശക്തമാക്കും. ഹോം ക്വാറൻറീൻ ലംഘിച്ചാൽ കർശന നടപടിയുണ്ടാകും. വീട്ടിലെ നിരീക്ഷണത്തിൽ രോഗലക്ഷണം ഉണ്ടെങ്കിൽ മാത്രം പരിശോധന നടത്തും. ഹോം ക്വാറൻറീനിലിരിക്കെ രോഗലക്ഷണമുണ്ടായാൽ ആരോഗ്യപ്രവർത്തകരെയോ ഹെൽപ്ലൈനിലോ വിവരം അറിയിക്കണം. ഹോം ക്വാറൻറീൻ സൗകര്യമില്ലെങ്കിൽ ഇൻസ്​റ്റിറ്റ്യൂഷൻ ക്വാറൻറീൻ സൗകര്യത്തിലേക്ക് മാറ്റും. മഹാരാഷ്​​ട്രയിൽ നിന്നെത്തുന്നവർക്ക് നിലവിലുള്ളതു പോലെ ഏഴു ദിവസം ഇൻസ്​റ്റിറ്റ്യൂഷൻ ക്വാറൻറീനും ഏഴു ദിവസം വീട്ടിൽ നിരീക്ഷണവും തുടരും. ഇതിനിടയിൽ രോഗ ലക്ഷണം പ്രകടിപ്പിക്കുന്നവരെ പരിശോധിക്കും.

മഹാരാഷ്​​ട്രയിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും ബിസിനസ് ആവശ്യത്തിന് വരുന്നവർ ഏഴുദിവസത്തിനുള്ളിലുള്ള മടക്ക വിമാന, ട്രെയിൻ ടിക്കറ്റ് കാണിച്ചിരിക്കണം. കൂടാതെ രണ്ടു ദിവസത്തിൽ കൂടുതൽ പഴക്കമില്ലാത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കാണിച്ചാൽ ക്വാറൻറീൻ ഒഴിവാക്കും. ഇവർക്ക് പണം നൽകി കോവിഡ് പരിശോധന നടത്താനുമാകും. മഹാരാഷ്​​ട്രയിൽനിന്ന് കർണാടക വഴി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നവരുടെ കൈയിൽ ‘ട്രാൻസിറ്റ് ട്രാവലർ’ എന്ന സ്​റ്റാമ്പ് പതിപ്പിക്കും. കർണാടകയിൽനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നവർക്ക് നേരത്തെ തന്നെ കർണാടകയുടെ പാസ് ഒഴിവാക്കിയിരുന്നു. 

Tags:    
News Summary - seva sindhu registration compulsary for passengers to karnataka -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.