ബലാത്സംഗം ചെറുത്ത ആദിവാസി പെൺകുട്ടിയെ തൊഴിലുടമ തീകൊളുത്തി; ഒരു മാസത്തിനുശേഷം ​13കാരി മരണത്തിന്​ കീഴടങ്ങി

ഹൈദരാബാദ്​: തെലങ്കാനയിൽ ബലാത്സംഗശ്രമം ചെറുത്തതിന്​ തൊഴിലുടമ തീകൊളുത്തിയ ആദിവാസി പെൺകുട്ടി മരിച്ചു. 70 ശതമാനത്തോളം ​പൊള്ളലേറ്റ 13കാരി ഒരു മാസത്തോളമായി ഹൈ​ദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തെലങ്കാനയിലെ ഖമ്മാം നഗരത്തിലാണ്​ സംഭവം. 13കാരിയായ പെൺകുട്ടി വീട്ടുജോലിക്കായി ഇവിടെ എത്തുകയായിരുന്നു. സെപ്​റ്റംബർ 18ന്​ പെൺകുട്ടിയെ തൊഴിലുടമ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ചതിനെ തുടർന്ന്​ ​പെൺകുട്ടിയുടെ ദേഹത്ത്​ പെട്രോൾ ഒഴിച്ച്​ തീ കൊളുത്തുകയായിരുന്നു. 70 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുരുതരമായി പൊള്ള​ലേറ്റ പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച്​ ദിവസങ്ങൾക്ക്​ ശേഷമാണ്​ തെലങ്കാന പൊലീസി​െൻറ ശ്രദ്ധയിൽപ്പെടുന്നത്​. വ്യാഴാഴ്​ച വൈകിട്ട്​ പെൺകുട്ടി മരിച്ചതായി ഖമ്മാം കമ്മീഷണർ പറഞ്ഞു. തൊഴിലുടമക്കെതിരെ കൊലപാതകത്തിന്​ കേസെടുക്കുകയും ചെയ്​തു.

സംഭവത്തിൽ തെലങ്കാന മനുഷ്യാവകാശ കമീഷൻ ഖമ്മാം പൊലീസിനോട്​ റിപ്പോർട്ട്​ തേടി. പെൺകുട്ടിയെ ചികിത്സിച്ചിരുന്ന സ്വകാര്യ ആശുപത്രി ആദ്യം പൊലീസിനെയോ ബന്ധുക്ക​ളെയോ വിവരം അറിയിക്കാൻ തയാറായില്ലെന്നും കമീഷൻ​ കണ്ടെത്തി.

Tags:    
News Summary - Set ablaze for resisting rape,13-year-old tribal girl succumbs to burn injuries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.