ഓക്​സ്​ഫഡ്​ വാക്​സിൻ പരീക്ഷണം പുനരാരംഭിക്കാൻ സെറം ഇൻസ്​റ്റിറ്റ്യൂട്ടിന്​ അനുമതി

ന്യൂഡൽഹി: ഓക്​സ്​ഫഡ്​ സർവകലാശാല വികസിപ്പിച്ച കോവിഡ്​ പ്രതിരോധ വാക്​സി​െൻറ പരീക്ഷണം ഇന്ത്യയിൽ പുനഃരാരംഭിക്കാൻ സെറം ഇൻസ്​റ്റിറ്റ്യൂട്ടിന് അനുമതി. ​പ്രത്യേക നിർദേശങ്ങൾ പാലിച്ചുകൊണ്ട്​ ​വാക്​സിൻ പരീക്ഷണം പുനഃരാരംഭിക്കാമെന്ന്​ ​ ഡ്രഗ്​ കൺട്രോളർ ജനറൽ ഓഫ്​ ഇന്ത്യ (ഡി.സി.ജി.ഐ) അറിയിച്ചു. വാക്​സിൻ പരീക്ഷിച്ച ഒരു വ്യക്തിയിൽ പാർശ്വഫലങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഓക്​സ്​ഫഡ്​ സർവകലാശാല പരീക്ഷണം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. തുടർന്ന്​ സെറം ഇൻസ്​റ്റിറ്റ്യൂട്ടിനോടും പരീക്ഷണം നിർത്തിവെക്കാൻ ഡി.സി.ജി.ഐ നിർദേശിക്കുകയായിരുന്നു.

സ്‌ക്രീനിംഗ് സമയത്ത് കൂടുതൽ ശ്രദ്ധ നൽകുക, പരീക്ഷണത്തിന്​ സമ്മതം നൽകുന്നവർക്ക്​ കൂടുതൽ വിവരങ്ങൾ നൽകുക, പരീക്ഷണത്തിലെ പ്രതികൂല സാഹചര്യങ്ങളെ കുറിച്ച്​ നിരീക്ഷണം നടത്തുകയും തുടർപഠനങ്ങൾ നടത്തുകയും ചെയ്യണം തുടങ്ങിയ നിർദേശങ്ങൾ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്​ നൽകിയിട്ടുണ്ട്​.

പ്രതികൂല സാഹചര്യം കൈകാര്യം ചെയ്യുന്നതിനുള്ള പ്രോട്ടോക്കോൾ അനുസരിച്ച് ഉപയോഗിക്കുന്ന മരുന്നുകളുടെ വിശദാംശങ്ങൾ ഡി.സി.ജി.ഐയുടെ ഓഫീസിൽ സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

വാക്​സിൻ പ്രതികൂല ഫലമുണ്ടാക്കിയെന്ന റിപ്പോർട്ട്​ സമർപ്പിച്ചില്ലെന്ന്​ ചൂണ്ടിക്കാട്ടി സെപ്​തംബർ 11ന്​ ഡി.സി.ജി.ഐ സെറം ഇൻസ്​റ്റിറ്റ്യൂട്ടിന്​ നോട്ടീസ്​ അയക്കുകയും പരീക്ഷണവും ട്രയലിന്​ വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നതും അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെക്കണമെന്ന്​ നിർദേശിക്കുകയും ചെയ്​തിരുന്നു.

ഓക്​സ്​ഫഡ്​ സർവകലാശാലയും ആസ്​ട്ര സെനക്കയും ചേർന്ന്​ വികസിപ്പിച്ച 'കോവിഷീൽഡ്​' എന്ന കോവിഡ്​ പ്രതിരോധ വാക്​സിൻെറ ഇന്ത്യയിലെ പരീക്ഷണത്തിന്​ നേതൃത്വം നൽകുന്നത്​ സെറം ഇൻസ്​റ്റിറ്റ്യൂട്ടാണ്​. കോവിഷീൽഡ്​ വാക്​സിൻ പരീക്ഷിച്ച ഒരാളിൽ അജ്ഞാത രോഗം കണ്ടതിനെ തുടർന്ന്​ ഒക്​സ്​ഫഡ്​ പരീക്ഷണം നിർത്തിവെച്ചതായി ആസ്​ട്ര സെനക അറിയിച്ചിരുന്നു. ഇതെ തുടർന്നാണ്​ ഇന്ത്യയിലെ പരീക്ഷണത്തിനും താൽക്കാലിക വിലക്ക്​ ഏർപ്പെടുത്തിയത്​. വാക്​സിൻെറ അവസാന ഘട്ട പരീക്ഷണമാണ്​ ഇന്ത്യ അടക്കം ഏഴിടങ്ങളിൽ നടക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.