Posted On
date_range Updated On
date_range അകന്നത് ബി.ജെ.പിയുമായി; ഹിന്ദുത്വവുമായല്ലെന്ന് ഉദ്ദവ് താക്കറെ
മുംബൈ: ശിവസേന വേർപിരിഞ്ഞത് ബി.ജെ.പിയുമായാണെന്നും ഹിന്ദുത്വവുമായല്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ബി.ജെ.പി എന്നാൽ ഹിന്ദുത്വമാണെന്ന ധാരണ തെറ്റാണ്. ഹിന്ദുത്വവും ബി.ജെ.പിയും തികച്ചും വ്യത്യസ്തമാണെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. അയോധ്യ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമക്ഷേത്ര നിർമാണത്തിനായി ഒരു കോടി രൂപ നൽകും. മഹാരാഷ്ട്ര സർക്കാർ അല്ല, സ്വന്തം വിശ്വാസത്തിന് വേണ്ടിയാണ് പണം നൽകുക. ഒന്നര വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് അയോധ്യയിലെത്തുന്നതെന്നും ഉദ്ദവ് പറഞ്ഞു.
ഉദ്ദവ് താക്കറെക്കൊപ്പം മകനും മന്ത്രിയുമായ ആദിത്യ താക്കറെ, സഞജയ് റാവത്ത് എന്നിവരും അയോധ്യ സന്ദർശനത്തിനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.