ബലാത്സംഗ കേസ്: ആശാറാം ബാപ്പുവിന് ജീവപര്യന്തം

ന്യൂഡൽഹി: 2013ലെ ബലാത്സംഗ കേസിൽ ആശാറാം ബാപ്പുവിന് ജീവപര്യന്തം. ഗാന്ധിനഗർ സെഷൻസ് കോടതിയുടേതാണ് വിധി. ആശാറാം ബാപ്പു കുറ്റവാളിയാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.

കേസിൽ പങ്കുണ്ടായിരുന്ന ബാപ്പുവിന്റെ ഭാര്യയേയും മക്കളെയും കോടതി വെറുതെവിട്ടു. ആശാറാം ബാപ്പു നിലവിൽ 2018ലെ ബലാത്സംഗ കേസിൽ ജോധ്പുർ സെൻട്രൽ ജയിലിൽ തടവിലാണ്.

2013ലാണ് സൂറത് സ്വദേശിയായ സ്ത്രീയെ ഇയാൾ ബലാത്സംഗം ചെയ്യുന്നത്. തന്റെ ആശ്രമത്തിലുണ്ടായിരുന്ന സ്ത്രീയെ നിരന്തരം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഈ കേസിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചത്.

Tags:    
News Summary - Self-styled godman Asaram Bapu given life sentence by Gujarat court for abduction, rape of woman between 2001 and 2006

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.