അലിഗഢ് വിദ്യാർഥികൾക്കെതിരായ രാജ്യ​ദ്രോഹക്കുറ്റം പിൻവലിച്ചു

ന്യൂഡൽഹി: അലിഗഢ്​ മുസ്​ലിം സർവകലാശാല ക്യാമ്പസിലെത്തിയ റിപ്പബ്ലിക്​ ചാനൽ പ്രവർത്തകരെ തടഞ്ഞ സംഭവത്തിൽ 14 വിദ്യ ാർഥികൾക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത്​ പിൻവലിച്ചു. ക്യാമ്പസിൽ പാക്​ അനുകൂല- ഇന്ത്യ വിരുദ്ധ മുദ്രാവാക് യങ്ങൾ വിളിച്ചെന്ന യുവമോർച്ച ജില്ലാ നോതാവ്​ മുകേഷ്​ ലോധിയുടെ പരാതിയിലാണ്​ വിദ്യാർഥികൾക്കെതിരെ രാജ്യദ്രോ ഹത്തിന്​ കേസെടുത്തിരുന്നത്​. എന്നാൽ തെളിവുകളുടെ അഭാവത്തിൽ പൊലീസ്​ കുറ്റപത്രത്തിൽ നിന്ന്​ രാജ്യദ്രോഹകുറ്റ ം പിൻവലിക്കുകയായിരുന്നു.

ഫെബ്രുവരി 12ന്​ സർവകലാശാല ക്യാമ്പസിൽ റിപ്പോർട്ടിങ്ങിനെത്തിയ റിപ്പബ്ലിക്​ ചാനൽ പ്രവർത്തകരെ കൈയേറ്റം ചെയ്​ത വിദ്യാർഥികൾ പാകിസ്​താൻ അനുകൂല മുദ്രാവാക്യവും ദേശ വിരുദ്ധ മുദ്രാവാക്യവും വിളിച്ചെന്ന പരാതിയിൽ തിരിച്ചറിഞ്ഞ 14 പേർക്കെതിരെയാണ്​ രാജ്യ ദ്രോഹകുറ്റം ചുമത്തിയിരുന്നത്​. രാജ്യ​േ​ദ്രാഹകുറ്റം കൂടാതെ കൈയേറ്റം, തടഞ്ഞുവെക്കൽ തുടങ്ങി​ എട്ട്​ കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിരുന്നു.

ക്യാമ്പസിൽ റിപ്പോർട്ടിങ്ങിനെത്തിയ വനിത മാധ്യമപ്രവർത്തക നളിനി ശർമ ‘തീവ്രവാദികളുടെ സർവകലാശാല’ എന്നാണ്​ വിശേഷിപ്പിച്ചത്​. ഇതെ ചൊല്ലി വിദ്യാർഥികളും മാധ്യമപ്രവർത്തകരും തമ്മിൽ വഴക്കുണ്ടാവുകയായിരുന്നു. കൂടാതെ ക്യാമ്പസിലുണ്ടായിരുന്ന യുവമോർച്ച നേതാവ്​ മുകേഷ്​ ലോധിയെയും മറ്റ്​ എ.ബി.വി.പി പ്രവർത്തകരെയും വാഹനം തടഞ്ഞ്​ കൈയേറ്റം ചെയ്​തുവെന്നും ആരോപണമുണ്ടായിരുന്നു. എന്നാൽ ക്യാമ്പസിലെ സി.സി ടിവി ദൃശ്യങ്ങളിൽ ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതി​​​​െൻറയോ കൈയേറ്റം ചെയ്യുന്നതി​​​​െൻറയോ ദൃശ്യങ്ങൾ ഇല്ല.

റിപ്പോർട്ട്​ ചെയ്യാൻ അധികൃതരുടെ മുൻകൂർ അനുമതി തേടാതെയാണ്​ റിപ്പബ്ലിക്​ ചാനൽ പ്രവർത്തകർ ക്യാമ്പസിൽ എത്തിയിരുന്നത്​. മാധ്യമപ്രവർത്തക വിദ്യാർഥികളെ അപഹസിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ​ ചോദിക്കുകയും എ.എം.യു ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമെന്ന രീതിയിലുള്ള പ്രസ്​താവനകൾ നടത്തുകയും ചെയ്​തുവെന്ന്​ വിദ്യാർഥി യൂനിയൻ പ്രസിഡൻറ്​ സൽമാൻ ഇംതിയാസ്​ പറഞ്ഞു.

Tags:    
News Summary - Sedition Charge Dropped Against AMU Students- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.